ജമാല്‍ ഖശോഗി വധം; സൗദിയെ തൊടാതെ അമേരിക്ക

സൗദിക്കെതിരെ നീങ്ങിയാല്‍, അമേരിക്കയില്‍ നിന്നും വാങ്ങുന്ന കോടാനുകോടി ഡോളറിന്റെ കച്ചവടം റഷ്യയും ചൈനയും കൊണ്ട് പോകുമെന്നും ട്രംപ് പറഞ്ഞു

Update: 2018-11-21 21:03 GMT
Advertising

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊലപാതകത്തില്‍ സൗദിയെ സംരക്ഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നല്ല സുഹൃത്തായി സൗദിക്കൊപ്പം നില്‍ക്കും. സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ എണ്ണവില കുത്തനെ കൂട്ടി സമ്പദ്ഘടനക്ക് തിരിച്ചടിയുണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

സൗദിക്കെതിരെ നീങ്ങിയാല്‍ എണ്ണവില കുത്തനെ കൂടും. വില മിതമാണിപ്പോള്‍. അതിനവര്‍ സഹായിച്ചിട്ടുണ്ട്. ഇനിയും കുറയാനാണ് ആഗ്രഹിക്കുന്നത്. അമേരിക്കയെ വലുതാക്കുകയാണ് എന്റെ ലക്ഷ്യം. സൗദിക്കെതിരെ നിലവില്‍ നീങ്ങുന്നത് മണ്ടത്തരമാണ്. അങ്ങിനെ നീങ്ങിയാല്‍ സൗദി വാങ്ങുന്ന കോടാനുകോടി ഡോളറിന്റെ കച്ചവടം റഷ്യയും ചൈനയും കൊണ്ട് പോകുമെന്നും ട്രംപ് പറഞ്ഞു.

ബില്യണ്‍ കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങുന്നുണ്ട് സൗദി. നിങ്ങളുമായി കച്ചവടത്തിനില്ല എന്നു പറഞ്ഞാല്‍, അവര്‍ റഷ്യയേയും ചൈനയേയും സമീപിക്കും. ചൈനക്കെതിരെ ഞങ്ങള്‍ നീങ്ങുന്നതിനാല്‍ അവരത് വാങ്ങുകയും ചെയ്യും. അതു കൊണ്ട് കാര്യങ്ങള്‍ ഇതുപോലെ തന്നെ പോകട്ടെയെന്നും ട്രംപ് പറഞ്ഞു.

ജമാല്‍ ഖശോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശിയാണെന്ന സി.ഐ.എ റിപ്പോര്‍ട്ട് ഈയിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇറാനെതിരെ നീങ്ങുന്ന സാഹചര്യത്തില്‍ സൗദിക്കൊപ്പം നല്ല സുഹൃത്തായി നില്‍ക്കുമെന്നും ട്രംപ് പറഞ്ഞു.

Tags:    

Similar News