ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെന്ന് സൗദി

‘ഉപഭോക്താവില്‍ നിന്ന് ക്രെഡിറ്റ് കാർഡുകൾ സ്വീകരിച്ച് സേവനങ്ങൾ നൽകണം, ഇതിന് വ്യാപാര സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്’

Update: 2018-11-27 21:39 GMT
ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെന്ന് സൗദി
AddThis Website Tools
Advertising

വിസാ കാർഡ് അടക്കമുള്ള ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് സൗദിയിലെ വാണിജ്യ, നിക്ഷേപ മന്ത്രാലയം. ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഉപഭോക്താവില്‍ നിന്ന് ക്രെഡിറ്റ് കാർഡുകൾ സ്വീകരിച്ച് സേവനങ്ങൾ നൽകണം. ഇതിന് വ്യാപാര സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കും. കാർഡുകൾ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ പരാതി നൽകണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു.

കാർഡുകൾ സ്വീകരിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിസാ കാർഡുകൾ ഒറ്റയടിക്ക് നിരസിക്കുന്ന പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളാണ് ചില വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റ അവകാശം നിഷേധിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Full View
Tags:    

Similar News