ലോക്സഭയില്‍ പ്രവാസികള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന് എം.കെ രാഘവന്‍ എം.പി

ഒരു നിഗൂഢ ശക്തി കോഴിക്കോട് വിമാനത്താവളത്തിനെതിരെ പ്രവൃത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2019-01-17 18:03 GMT
Advertising

വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചു പോവുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന സഹായം അവർ വീണ്ടും പ്രവാസിയാവുകയാണെങ്കിൽ തിരിച്ചടക്കണം എന്ന വ്യവസ്ഥ എടുത്തുകളയണമെന്ന് എം.കെ രാഘവൻ എം.പി. ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയർ ഇന്ത്യ ജിദ്ദ - കോഴിക്കോട് നേരിട്ടുള്ള സർവീസ് ഉടൻ ആരംഭിക്കുമെന്ന് എയർലൈൻസ് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി.

വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കാനുള്ള സംവിധാനം നടപ്പാക്കണമെന്നും ഈ ആവശ്യങ്ങൾ അടുത്ത ലോക്സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും എം.കെ രാഘവൻ എം.പി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിലും ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഒരു നിഗൂഢ ശക്തി കോഴിക്കോട് വിമാനത്താവളത്തിനെതിരെ പ്രവൃത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഇപ്രാവശ്യത്തെ ആദ്യ ഹജ്ജ് വിമാനം കോഴിക്കോട് നിന്ന് തന്നെ വേണം എന്നാണ് തന്‍റെ അഭിപ്രായമെന്നും വിമാനത്താവളത്തെ തകർക്കാനുള്ള ഏതു ശ്രമങ്ങൾക്കെതിരെയും ശക്തമായ നിലപാട് തുടർന്നും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News