മക്ക മസ്ജിദുല്‍ ഹറമിലേക്ക് പ്രവേശനം പരിമിതപ്പെടുത്തി സൗദി

ഹജ്ജിന്റെ ഭാഗമായി അറഫ, മിന, മുസ്ദലിഫ എന്നിവ സുരക്ഷാ വിഭാഗത്തിന് കീഴിലാണ്

Update: 2020-07-23 19:41 GMT
Advertising

അറഫാ ദിനത്തിലും പെരുന്നാളിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശനം ഹാജിമാര്‍ക്ക് മാത്രം. കോവി‍ഡ് സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും കഅ്ബാ പ്രദക്ഷിണത്തിനും പ്രത്യേക വഴികളൊരുക്കും. അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള നോമ്പ് തുറയും ഇത്തവണ വീടുകളില്‍ മാത്രമാവും.

ഹജ്ജിന്റെ ഭാഗമായി അറഫ, മിന, മുസ്ദലിഫ എന്നിവ സുരക്ഷാ വിഭാഗത്തിന് കീഴിലാണ്. ഹജ്ജിന്റെ പ്രധാന കര്‍മം നടക്കുന്ന അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറമിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക മുസ്ലിംകള്‍ നടത്തുന്ന നോമ്പിന്റെ തുറയും ഹറമിലുണ്ടാകില്ല. ഹാജിമാര്‍ക്ക് മാത്രമായിരിക്കും അന്നേ ദിവസങ്ങളില്‍ പ്രവേശനം. സന്പര്‍ക്കമൊഴിവാക്കുന്ന രിതീയില്‍ പ്രത്യേക വഴികള്‍ കഅ്ബക്കരികിലേക്കുണ്ടാകും.

Full View

സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണത്തിനും വഴിയൊരുക്കിയിട്ടുണ്ട്. അറഫാ ദിനത്തില്‍ മക്കയുടെ എല്ലാ മുക്കുമൂലകളും സുരക്ഷാ വിഭാഗം ഏറ്റെടുക്കും. മുപ്പത് ലക്ഷം ഹാജിമാരുടെ പോക്കുവരവ് നിയന്ത്രിക്കുന്ന സുരക്ഷാ വിഭാഗത്തിന് മുന്നില്‍ ഇത്തവണയുള്ളത് പതിനായിരം പേര്‍ മാത്രമാണ്. ഇതിനാല്‍ തന്നെ അനുമതിയില്ലാതെ എത്തുന്നവരെ പിടികൂടലും എളുപ്പമാകും

Tags:    

Similar News