ചതുരംഗപ്പലകയിലെ മാന്ത്രികന്‍ കാസ്‍പറോവ് വീണ്ടും പോരിന്
അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് മുന്‍ ലോക ചാമ്പ്യന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
ചെസ് ഇതിഹാസം ഗ്യാരി കാസ്പറോവ് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നു. അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റിലാണ് മുന്‍ ലോക ചാമ്പ്യന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാസ്പറോവിന്റെ തിരിച്ചുവരവ്. അമ്പത്തിനാലാം വയസിലാണ് കാസ്പറോവ് സിങ്ക്യുഫീഡ് കപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അമേരിക്കയിലെ സെന്റ് ലൂയിസിലെ മിസൂരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തിലെ ഒമ്പത് മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് കാസ്പറോവ് ഏറ്റുമുട്ടുന്നത്. 15 വര്‍ഷം കാര്‍പ്പോവിന്റേയും ആനന്ദിന്റേയും വെല്ലുവിളികളെ അതിജീവിച്ച കാസ്പറോവ് സജീവ രാഷ്ട്രീയത്തിലും പങ്കാളിയായി. പ്രസിഡന്റ് വ്ളാദിമര്‍ പുടിനെ എതിര്‍ക്കുന്ന ദി അതര്‍ റഷ്യന്‍ പാര്‍ട്ടി ഉണ്ടാക്കിയായിരുന്നു രാഷ്ട്രീയപ്രവേശം. 1985 ല്‍ സോവിയറ്റ് ഗ്രാന്‍ഡ് മാസ്റ്റര്‍ അനാറ്റൊലി കാര്‍പ്പോവിനെ അട്ടിമറിച്ചാണ് 22 കാരനായ കാസ്പറോവ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. വേഗതയാര്‍ന്ന കരുനീക്കങ്ങളിലൂടെ ലോകചെസിലെ മിന്നുംതാരമായി കാസ്പറോവ് മാറി. 1996ല്‍ ഐബിഎമ്മിന്റെ ഡീപ്പ് ബ്യൂ സൂപ്പര്‍ കമ്പ്യൂട്ടറിനെ വരെ കാസ്പറോവ് തോല്‍പ്പിച്ചിട്ടുണ്ട്.