നിക്കോ റോസ്ബര്‍ഗ് വിരമിച്ചു
Update: 2018-04-08 09:06 GMT
കരിയറിലെ ആദ്യ ലോക കിരീടം ചൂടിയതിനു തൊട്ടുപിന്നാലെയാണ് മെഴ്സിഡസിന്റെ 31 കാരനായ ജര്‍മന്‍ താരം ട്രാക്കിനോട് വിട പറഞ്ഞത്
കാറോട്ട ലോകത്ത് അപ്രതീക്ഷിത വിടപറച്ചില്‍. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ നിക്കോ റോസ്ബര്‍ഗ് വിരമിച്ചു. കരിയറിലെ ആദ്യ ലോക കിരീടം ചൂടിയതിനു തൊട്ടുപിന്നാലെയാണ് മെഴ്സിഡസിന്റെ 31 കാരനായ ജര്‍മന്‍ താരം ട്രാക്കിനോട് വിട പറഞ്ഞത്. അബുദാബി ഗ്രാൻപ്രീയിൽ രണ്ടാം സ്ഥാനത്തെത്തിക്കൊണ്ടായിരുന്നു റോസ്ബർഗ് ആദ്യ ഫോർമുല വൺ കിരീടത്തിൽ മുത്തമിട്ടത്. മെഴ്സിഡസിന്റെ തന്നെ ലൂയി ഹാമിൽട്ടണെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ഹാമിൽട്ടൺ എഫ് വൺ കിരീടം സ്വന്തമാക്കിയത്. അബുദാബി ഗ്രാൻപ്രീയിൽ ഹാമിൽട്ടണായിരുന്നു ഒന്നാം സ്ഥാനത്ത്. ചാമ്പ്യൻഷിപ്പിൽ റോസ്ബർഗ് 385 പോയിന്റും രണ്ടാമതുള്ള ഹാമിൽട്ടൺ 380 പോയിന്റും നേടി.