നദാലിനെ വരിഞ്ഞുകെട്ടി ഫെഡറര്‍ക്ക് ഷാങ്ഹായി കിരീടം

Update: 2018-04-23 17:58 GMT
Editor : Alwyn K Jose
നദാലിനെ വരിഞ്ഞുകെട്ടി ഫെഡറര്‍ക്ക് ഷാങ്ഹായി കിരീടം
Advertising

ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്‍റെ റാഫേല്‍ നദാലിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

ഷാങ്ഹായി ഓപ്പണ്‍ ടെന്നീസ് കിരീടം സ്വിറ്റ്സര്‍ലാന്‍റിന്‍റെ റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്‍റെ റാഫേല്‍ നദാലിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

ടെന്നീസ് ലോകത്ത് ഏവരും കാത്തിരുന്ന ക്ലാസിക് ഫൈനലായിരുന്നു ഷാങ്ഹായിലേത്. ലോക ഒന്നും രണ്ടും നമ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍. പരിക്കും പ്രായവും തളര്‍ത്താതെ തിരിച്ചെത്തിയ അതുല്യപ്രതിഭകള്‍. എന്നാല്‍ ഈ സീസണില്‍ ഈ രണ്ടു താരങ്ങള്‍ എപ്പോഴെല്ലാം നേര്‍ക്കുനേര്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം നേട്ടമുണ്ടാക്കിയത് റോജര്‍ ഫെഡററായിരുന്നു. ഷാങ്ഹായി ഓപ്പണ്‍ ഫൈനലിലും മികച്ച പോരാട്ടമാണ് കണ്ടത്. എന്നാല്‍ 6-4 ന് ഫെഡറര്‍ക്ക് ആദ്യ സെറ്റ് നേടാനായി.

രണ്ടാം സെറ്റിലും നദാലിന് ഫെഡറര്‍ക്ക് മുന്നില്‍ കാര്യമായ സമ്മര്‍ദമുണ്ടാക്കാനായില്ല. ഒരു തിരിച്ചുവരവിന് ഇടനില്‍കാതെ ഫെഡറര്‍ രണ്ടാം സെറ്റ് 6-3 ന് നേടി ജയം സ്വന്തമാക്കുകയായിരുന്നു. നദാല്‍ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നപ്പോള്‍ മികച്ച ഫിനിഷിങ്ങായിരുന്നു ഫെഡററുടെ കരുത്ത്. സീസണില്‍ ഫെഡററുടെ ആറാം കിരീടമാണിത്. സീസണ്‍ അവസാനത്തോടടുക്കെ നദാലിനെ പിന്തള്ളി ഒന്നാം റാങ്കിലെത്താനുള്ള ശ്രമത്തിലാണ് ഫെഡറര്‍.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News