ഒന്പത് പന്തുകള്‍.. നാല് വിക്കറ്റ് ... ഇന്ത്യ തകര്‍ന്ന വിധം

Update: 2018-05-03 09:32 GMT
Editor : admin | admin : admin
ഒന്പത് പന്തുകള്‍.. നാല് വിക്കറ്റ് ... ഇന്ത്യ തകര്‍ന്ന വിധം
Advertising

ഒന്പത് പന്തുകള്‍ക്കിടെ വീണത് പൂജാരെയുടെയും രഹാനെയുടെയും ഉള്‍പ്പെടെ വിലപ്പെട്ട നാല് വിക്കറ്റ്. രണ്ടാമത്തെ പുതിയ പന്തുമായി ഓസീസ് പേസര്‍മാര്‍ നടത്തിയ

മികച്ച സ്കോര്‍ പടുത്തുയര്‍ത്തി കംഗാരുക്കളെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. രഹാനെയിലും പൂജാരയിലും ലക്ഷമണിന്‍റെയും ദ്രാവിഡിന്‍റെയും പ്രതിരൂപങ്ങളെ കണ്ട് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയുടെ കോട്ട കെട്ടി. എന്നാല്‍ കേവലം ഒന്പത് പന്തുകള്‍ കൊണ്ട് ഓസീസ് ബൌളര്‍മാര്‍ ആ സ്വപ്നങ്ങളെ തകിടം മറിച്ചു. അജിങ്ക്യ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്. അന്പയര്‍ നോട്ടൌട്ട് വിധിച്ചെങ്കിലും റിവ്യൂവിലൂടെ ഓസീസ് വിധി തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു.

അടുത്ത പന്ത് നേരിടാനെത്തിയത് 300 ന്‍റെ തിളക്കത്തോടെ മലയാളി താരം കരുണ്‍ നായരാണ്. അലക്ഷ്യമായ ഷോട്ടിലൂടെ പന്ത് മിഡില്‍ സ്റ്റമ്പിലേക്ക് വലിച്ചിട്ട് താരം കൂടാരം കയറി. സ്റ്റാര്‍ക്കിന്‍റെ ഹാട്രിക് മോഹങ്ങള്‍ സാഹ തടുത്തിട്ടെങ്കിലും അടുത്ത ഓവറില്‍ ഇരട്ട വേട്ടയോടെ ഹാസില്‍വുഡ് ഇന്ത്യയെ വിറപ്പിച്ചു. ഗള്ളിയില്‍ അനായാസ ക്യാച്ച് സമ്മാനിച്ച് പൂജാരയാണ് ഹാസില്‍വുഡിന് മുന്നില്‍ ആദ്യം വീണത്. രണ്ട് പന്തുകള്‍ക്കകം സ്വയം മറന്ന് ബാറ്റ് വീശിയ അശ്വിന്‍ ക്ലീന്‍ ബൌള്‍ഡായാണ് മടങ്ങിയത്.

ഒന്പത് പന്തുകള്‍ക്കിടെ വീണത് പൂജാരെയുടെയും രഹാനെയുടെയും ഉള്‍പ്പെടെ വിലപ്പെട്ട നാല് വിക്കറ്റ്. രണ്ടാമത്തെ പുതിയ പന്തുമായി ഓസീസ് പേസര്‍മാര്‍ നടത്തിയ തേരോട്ടം വന്പന്‍ ലീഡെന്ന ഇന്ത്യന്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News