ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൌത്യസേന
രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കായിക പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം നല്കാനുമായി പ്രത്യേക വെബ് പോര്‍ട്ടല്‍
അടുത്ത മൂന്ന് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മികച്ച പ്രകടനം ഉറപ്പുവരുത്താനായി പ്രത്യേക ദൌത്യസേനക്ക് രൂപം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള കായിക പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം നല്കാനുമായി പ്രത്യേക വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുവ കായികതാരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയാണെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സായ് സെന്റര്‍ തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.