കൊഹ്‍ലി നിലപാട് വ്യക്തമാക്കണമെന്ന് ആരാധകര്‍
തന്‍റെ പ്രവര്‍ത്തന ശൈലിയോട് ഇന്ത്യന്‍ നായകന് വിയോജിപ്പുണ്ടെന്നും പരിശീലകനായി താന്‍ തുടരുന്നത് നായകന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസിസിഐ തന്നെ ഔദ്യോഗികമായി അറിയിച്ചതായി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെയുടെ രാജി വാര്‍ത്ത തെല്ലൊന്നുമല്ല ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയിട്ടുള്ളത്. നായകന്‍ കൊഹ്‍ലിയുടെ കടുത്ത നിലപാടുകളാണ് വിജയങ്ങളുടെ സൂത്രധാരനായിട്ടും പരിശീലക സ്ഥാനം ത്യജിക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകളാണ് ആരാധകരെ ഏറെ അസ്വസ്ഥരാക്കിയിട്ടുള്ളത്. കൊഹ്‍ലിയുടെ അപക്വതക്ക് കുംബ്ലെയെ ബലി കൊടുക്കണോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. സ്വാഭാവികമായും രോഷം അണപൊട്ടി ഒഴുകുന്നത് നായകനോട് തന്നെ.
തന്‍റെ പ്രവര്‍ത്തന ശൈലിയോട് ഇന്ത്യന്‍ നായകന് വിയോജിപ്പുണ്ടെന്നും പരിശീലകനായി താന്‍ തുടരുന്നത് നായകന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസിസിഐ തന്നെ ഔദ്യോഗികമായി അറിയിച്ചതായി രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വീറ്റില്‍ കുംബ്ലെ വ്യക്തമാക്കിയിരുന്നു. പരിഹരിക്കാനാകാത്ത വിധം ബന്ധം വഷളായതായാണ് മനസിലാക്കുന്നതെന്നും ട്വീറ്റ് പറയുന്നു.
ഇന്ത്യന്‍ ടീമിനോടൊപ്പം വെസ്റ്റിന്‍ഡീസിലുള്ള കൊഹ്‍ലി ഇതുവരെ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഒരു കുടുംബത്തില്‍ ഭിന്ന അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും ഇതിലുപരിയായി താനും കുംബ്ലെയും തമ്മില്‍ പ്രശ്നങ്ങളില്ലെന്നുമായിരുന്നു പ്രശ്നങ്ങളെ കുറിച്ച് നായകന്‍ അവസാനമായി പ്രതികരിച്ചിരുന്നത്. ഭിന്നതകളുണ്ടെന്ന സത്യം കുംബ്ലെ പരസ്യമാക്കിയതോടെ കഥയിലെ കൊഹ്‍ലിയുടെ വിശദീകരണം ആവശ്യമാണെന്ന നിലപാടുമായി ആരാധകര്‍ രംഗതെത്തിയിട്ടുണ്ട്.