ലോകകപ്പ് യോഗ്യത; സൌദി ആഹ്ളാദത്തില്‍

Update: 2018-05-10 13:46 GMT
Editor : admin
ലോകകപ്പ് യോഗ്യത; സൌദി ആഹ്ളാദത്തില്‍
Advertising

പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ ഗോളാണ്​ജപ്പാനെ തകര്‍ത്ത്​ ലോകക്കപ്പ്​ ടൂർണമെന്‍റിലേക്ക്​ സൗദിക്ക്​ വാതിൽ തുറന്നത്​. 

ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സൗദി അറേബ്യ 2017 ലോകകപ്പ് ഫുട്​ബാളിലേക്ക് യോഗ്യത നേടിയതോടെ രാജ്യം ആവേശത്തിമിർപ്പിൽ. 2006ന് ശേഷം ആദ്യമായാണ് സൗദി ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ ഗോളാണ്​ജപ്പാനെ തകര്‍ത്ത്​ ലോകക്കപ്പ്​ ടൂർണമെന്‍റിലേക്ക്​ സൗദിക്ക്​ വാതിൽ തുറന്നത്​.

ജിദ്ദ കിങ് അബ്​ദുല്ല സ്​റ്റേഡിയം ആർത്തിരമ്പിയ ദിനമായിരുന്നു ചൊവ്വാഴ്​ച.ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ അവസാന കളിയായിരുന്നു ഇത്. ജപ്പാന് അവസരങ്ങള്‍ ആവോളമുണ്ടായിരുന്നു. ഒന്നും പക്ഷേ ലക്ഷ്യം കണ്ടില്ല. 10 മത്സരങ്ങളില്‍ നിന്നായി 20 പോയിൻറുള്ള ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.നേരത്തെ യോഗ്യതയുറപ്പിച്ച ജപ്പാനുമായി മരണക്കളി കളിച്ചു സൗദി​. നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. തുടര്‍ന്ന് 43 ാം മിനിറ്റില്‍ 19 ാം നമ്പർ ജഴ്സിയണിഞ്ഞ് സ്ട്രൈക്കര്‍ ഫഹദ് അല്‍ മുവല്ലദ് കളത്തിലേക്കിറങ്ങി. 20 മിനിറ്റ് കടന്ന് 63 ാം മിനിറ്റില്‍ അളന്നു മുറിച്ച പാസിലൂടെ ലഭിച്ച പന്ത് മുവല്ലദ് പോസ്​റ്റിലെത്തിച്ചതോടെ ഗാലറി ഇളകിമറിഞ്ഞു.

60,000 ത്തിലേറെ കാണികൾ തിങ്ങി നിറഞ്ഞ സ്​റ്റേഡിയത്തിന്​ പെരുന്നാള്‍ സമ്മാനമായിരുന്നു ഈ ഗോള്‍. പത്ത് വർഷങ്ങള്‍ക്ക് ശേഷം ലോകക്കപ്പ് കളിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷം അലയടിക്കുകയാണ്​ സൗദിയിലെങ്ങും. ഗ്രൂപ്പ് ബിയില്‍ 19 പോയിൻറുമായി രണ്ടാമതാണ് സൗദി ടീമിപ്പോള്‍

Tags:    

Writer - admin

contributor

Editor - admin

contributor

Similar News