യൂറോപ്യന്‍ ഫുട്ബോള്‍ ഡ്രോയില്‍ തിരിമറിയെന്ന് ബ്ലാറ്റര്‍

Update: 2018-05-11 00:13 GMT
Editor : admin
യൂറോപ്യന്‍ ഫുട്ബോള്‍ ഡ്രോയില്‍ തിരിമറിയെന്ന് ബ്ലാറ്റര്‍
Advertising

യൂറോ കപ്പു മത്സരങ്ങള്‍ക്ക് പരസ്പരം ഏറ്റുമുട്ടുന്ന ടീമുകളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പുകളില്‍ വ്യാപകമായ തിരിമറി നടക്കാറുണ്ടെന്ന് ഫിഫയുയുടെ മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍. നറുക്കെടുപ്പിന് ഉപയോഗിക്കുന്ന ചെറിയ പന്തുകള്‍ക്ക് താപവ്യത്യാസം വരുത്തിയാണ് ഇത് സാധിക്കുന്നതെന്നാണ് ബ്ലാറ്റര്‍ പറയുന്നത്.

യൂറോ കപ്പു മത്സരങ്ങള്‍ക്ക് പരസ്പരം ഏറ്റുമുട്ടുന്ന ടീമുകളെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പുകളില്‍ വ്യാപകമായ തിരിമറി നടക്കാറുണ്ടെന്ന് ഫിഫയുയുടെ മുന്‍ പ്രസിഡന്റ് സെപ്പ് ബ്ലാറ്റര്‍. നറുക്കെടുപ്പിന് ഉപയോഗിക്കുന്ന ചെറിയ പന്തുകള്‍ക്ക് താപവ്യത്യാസം വരുത്തിയാണ് ഇത് സാധിക്കുന്നതെന്നാണ് ബ്ലാറ്റര്‍ പറയുന്നത്. ഇതിനായി ഓരോ ടീമിന്റെ പേരുകള്‍ അടങ്ങിയ ചെറു പന്തുകള്‍ ശീതീകരിണിയില്‍ വച്ച് വിവിധ രീതിയില്‍ തണുപ്പിക്കുന്നു. ഓരോ ടീമിന്റെയും തണുപ്പിന്റെ അളവ് നറുക്കു എടുക്കുന്ന ആളുടെ കൈകള്‍ക്ക് മനസ്സിലാകുവാനുള്ള മുന്‍ കരുതലുകളും ചെയ്തിരിക്കും ഇങ്ങനെയാകുമ്പോള്‍ പരസ്യമായി സ്ഫടിക ഭരണികളില്‍ ലോകം കാണുന്ന വിധം നറുക്കെടുപ്പ് നടത്തുമ്പോഴും സംഘാടകരുടെ താല്‍പ്പര്യം അനുസരിച്ചു തന്നെയാണ് കാര്യങ്ങൾ നടക്കുകയെന്നാണ് 18 വര്‍ഷം ലോക ഫുട്ബാൾ അധിപനായ സെപ്പ്ബ്ലാറ്റര്‍ സ്പോര്ട്സ് ചാനലായ ഇഎസ്പിഎന്നിനെ അറിയിച്ചിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News