കോഹ്‍ലി ടെസ്റ്റ് ഒഴിവാക്കിയത് ഐ.പി.എല്‍ കളിക്കാന്‍ വേണ്ടി; ബ്രാഡ് ഹോഡ്ജ്
പരമ്പരയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ടെസ്റ്റില്‍ നിന്ന് പിന്മാറിയ ശേഷം അടുത്ത ആഴ്ച്ചയില്‍ തന്നെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായി ഇറങ്ങുന്നത് ന്യായീകരിക്കാനാകില്
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹോഡ്ജ്. ധര്‍മ്മശാല ടെസ്റ്റില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് പിന്മാറിയ കോഹ്‍ലി ഐ.പി.എല്ലിലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉദ്ഘാന മത്സരം കളിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹോഡ്ജിന്റെ വിമര്‍ശം. പരമ്പരയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു ടെസ്റ്റില്‍ നിന്ന് പിന്മാറിയ ശേഷം അടുത്ത ആഴ്ച്ചയില്‍ തന്നെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായി ഇറങ്ങുന്നത് ന്യായീകരിക്കാനാകില്ല. ഇത് വളരെ മോശമാണ്'' ഹോഡ്ജ് വ്യക്തമാക്കി. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ ബൗണ്ടറി തടയുന്നതിനിടയിലാണ് കോഹ്‍ലിയുടെ തോളിന് പരിക്കേറ്റത്. ഐപി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ പരിശീലകനാണ് ബ്രാഡ് ഹോഡ്ജ്.