ലോക ചെസ് ചാംപ്യന്‍ഷിപ്പ് മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി

Update: 2018-05-23 23:52 GMT
ലോക ചെസ് ചാംപ്യന്‍ഷിപ്പ് മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
Advertising

കാള്‍സണ്‍ന്റേത് തുടര്‍ച്ചായ മൂന്നാം ചെസ് കിരീടം

ലോക ചെസ് കീരീടം മൂന്നാം തവണയും സ്വന്തമാക്കി നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍. റഷ്യയുടെ സെര്‍ജി കാര്യാക്കിനെ പ്ലേ ഓഫീലേക്ക് നീണ്ട മത്സരത്തിന് ഒടുവിലാണ് കാള്‍സണ്‍ കീഴടക്കിയത്.

ചെസിലെ മൊസാര്‍ട്ട് എന്ന വിളിപ്പേരുള്ള മാഗ്‌നസ് കാള്‍സണ്‍ പ്ലേഓഫിലേക്ക് നീണ്ട മത്സരത്തിലെ മൂന്നും നാലും ഗെയിമുകളില്‍ വിജയം കൊയ്താണ് ലോക ചാംപ്യനായത്. ആകെയുള്ള 12 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുതാരങ്ങളും ആറു പോയിന്റുമായി ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. എട്ടാം ഗെയിമിലെ വിജയത്തോടെ കാര്യാക്കിന്‍ ഒരു പോയിന്റിന്റെ മുന്‍തൂക്കം നേടിയതാണ്. എന്നാല്‍ പത്താം ഗെയിമില്‍ തിരിച്ചടിച്ച് കാള്‍സണ്‍ ഒപ്പമെത്തി. . തുടര്‍ന്നായിരുന്നു 25 മിനിറ്റ് വീതം നീളുന്ന നാല് ഗെയിമുകള്‍ ഉള്‍പ്പെട്ട ടൈബ്രേക്കര്‍. ആദ്യ രണ്ട് ഗെയിമുകള്‍ സമനിലയില്‍. പോയിന്റ് നില 1-1.

പക്ഷേ മൂന്നും നാലും ഗെയിമുകളില്‍ സെര്‍ജി കാര്യാക്കിന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചു. അവസാനത്തെ രണ്ട് ഗെയിമും സ്വന്തമാക്കി മൂന്നാം തവണയും കാള്‍സണ്‍ കിരീടം സ്വന്തമാക്കി. തന്റെ 26 ആം ജന്മദിനത്തിലായിരുന്നു കാള്‍സണിന്റെ കിരീട നേട്ടം. രണ്ടാം ഗെയിമില്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്നും എന്നാല്‍ മത്സര ഫലത്തില്‍ സന്തോഷമുണ്ടെന്നുമായിരുന്നു കാള്‍സണന്റെ കിരീട നേട്ടത്തിന് ശേഷമുള്ള ആദ്യ പ്രതികരണം. .

തന്റെ പിഴവുകള്‍ മുതലെടുക്കുന്നതില്‍ കാള്‍സണ്‍ വിജയിച്ചുവെന്നയിരുന്നു സെര്‍ജി കാര്യാക്കിന്റെ വിലയിരുത്തല്‍.മൂന്നാം തവണയും മാഗ്‌നസ് കാള്‍സണ്‍ ലോക കിരീടം സ്വന്തമാക്കിയതോടെ ചെസിലെ ലോകത്തെ ഏക്കാലത്തേയും മികച്ച താരം കാസ്പറോവോ കാള്‍സണോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്. ചെസ് ബോര്‍ഡില്‍ അസാധാരണ നീക്കങ്ങള്‍ നടത്തുന്ന കാള്‍സണു മുന്നില്‍ ഇനിയും കാലം ബാക്കിയുണ്ട്, ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍.

Tags:    

Similar News