ആസ്ട്രേലിയന്‍ ഗ്രാന്‍റ് പ്രീയില്‍ വെറ്റലിന് കിരീടം

Update: 2018-05-25 01:14 GMT
ആസ്ട്രേലിയന്‍ ഗ്രാന്‍റ് പ്രീയില്‍ വെറ്റലിന് കിരീടം
Advertising

മേഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

ആസ്ട്രേലിയന്‍ ഗ്രാന്‍റ് പ്രീ കാറോട്ട മത്സരത്തില്‍ ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവ്. മേഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

പോള്‍ പൊസിഷനിലായിരുന്ന ഹാമില്‍ട്ടണിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. ആദ്യ ലാപ്പുകളില്‍ ഹാമില്‍ട്ടണ്‍, കിമി റായ്ക്കോണന്‍, വെറ്റല്‍ എന്നിവരായിരുന്നു യഥാക്രമം ഒന്നുമുതല്‍ മൂന്ന് സ്ഥാനങ്ങളില്‍. എന്നാല്‍ 19ാം ലാപ്പ് എത്തിയപ്പോഴേക്ക് വെറ്റല്‍ എതിരാളികളെ മറികടന്ന് മുന്നിലെത്തി.

പിന്നീട് ആ ലീഡ് വിട്ടുകൊടുക്കാന്‍ വെറ്റല്‍ തയ്യാറായില്ല. ഒടുവില്‍ കരിയറിലെ 43 ാം ജയം ഈ ജര്‍മന്‍ ഡ്രൈവര്‍ സ്വന്തമാക്കി. ഹാമില്‍ട്ടണ്‍ രണ്ടാമതെത്തിയപ്പോള്‍ , ഫെറാരിയുടെ കിമി റായ്ക്കോണന്‍ മൂന്നാമതും ഫിനിഷ് ചെയ്തു. ആസ്ട്രേലിയന്‍ ഗ്രാന്‍റ് പ്രീയില്‍ വെറ്റലിന്‍റെ മൂന്നാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷവും ഹാമില്‍ട്ടണിനെ പിന്തള്ളി വെറ്റല്‍ ചാമ്പ്യനായിരുന്നു. സീസണിലെ രണ്ടാമത്തെ ഗ്രാന്‍റ് പ്രീയായ ബഹ്റൈന്‍ ഗ്രാന്‍റ് പ്രീ അടുത്ത മാസം എട്ടിന് നടക്കും.

Similar News