മുന്‍ മോട്ടോ ജിപി ചാമ്പ്യന്‍ നിക്കി ഹെയ്‍ഡന്‍ അപകടത്തില്‍ മരിച്ചു
ഒരു അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
മുന്‍ മോട്ടോ ജിപി ലോക ചാമ്പ്യന്‍ നിക്കി ഹെയ്‍ഡന്‍ അന്തരിച്ചു. 35 വയസായിരുന്നു. ഒരു അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ച ഇറ്റലിയിലെ റിമിനിയില്‍ വെച്ച് സൈക്ലിംഗിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെസ്നയിലെ മൌറീസിയോ മുഫാലിനി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതര പരിക്കേറ്റിരുന്നു. ഇതേസമയം, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹം പിന്നീട് കോമ അവസ്ഥയിലേക്ക് നീങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ശസ്ത്രക്രിയ്ക്ക് വിധേയനാകാനുള്ള ആരോഗ്യാവസ്ഥ നിക്കിക്ക് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നിക്കിയുടെ അമ്മ റോസും സഹോദരൻ ടോമിയും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. ഈ മാസം 14 ന് നടന്ന ലോക സൂപ്പർ ബൈക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായിരുന്നു റെഡ്ബുൾ താരമായ നിക്കി ഇറ്റലിയിൽ എത്തിയത്.