വോളിബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാരുടെ സംഘടന രൂപീകരിച്ചു
വോളിബോള്‍ മത്സരങ്ങള്‍ ഗണ്യമായി കുറയുകയും ദേശീയസംസ്ഥാന വോളിബോള്‍ അസോസിയേഷനുകളില്‍ പ്രതിസന്ധികള്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വോളിബോള്‍ നടത്തിപ്പുകാര്‍ സംഘടന രൂപീകരിച്ചത്.
സംസ്ഥാനത്തെ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുകാര്‍ പുതിയ സംഘടന രൂപീകരിച്ചു. പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന വോളിബോളിന്റെ തിരിച്ച് വരവ് ലക്ഷ്യമിട്ടാണ് പുതിയ സംഘടനയെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ ആദ്യ ജില്ലാതല യോഗം ഇന്ന് മലപ്പുറത്ത് നടക്കും.
വോളിബോള്‍ മത്സരങ്ങള്‍ ഗണ്യമായി കുറയുകയും ദേശീയസംസ്ഥാന വോളിബോള്‍ അസോസിയേഷനുകളില്‍ പ്രതിസന്ധികള്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വോളിബോള്‍ നടത്തിപ്പുകാര്‍ സംഘടന രൂപീകരിച്ചത്. വോളിബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസേഴ്‌സ് കേരള എന്ന പേരിലാണ് സംഘടന.
വോളിബോള്‍ കോര്‍ട്ടുകള്‍ പഴയത് പോലെ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറയുന്നു. വോളിബോള്‍ അസോസിയേഷന്റെയും കളിക്കാരുടെയും പൂര്‍ണ പിന്തുണ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ ജില്ലാ കമ്മിറ്റി രൂപീകരണം ഇന്ന് തുടങ്ങുകയാണ്. ആദ്യ യോഗം മലപ്പുറത്താണ്. അടൂര്‍ പ്രകാശ്, ടിഎന്‍ പ്രതാപന്‍, പി ജെ ജോയി തുടങ്ങിയവരാണ് സംഘടനയുടെ രക്ഷാധികാരികള്‍.