ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് അപ്രതീക്ഷിത ജയം

Update: 2018-06-01 19:07 GMT
Editor : admin
ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് അപ്രതീക്ഷിത ജയം
Advertising

2000ത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് മണ്ണില്‍ വിന്‍ഡീസ് ഒരു ടെസ്റ്റില്‍ ജയിക്കുന്നത്. 20 വര്‍ഷത്തിനിടെ ടെസ്റ്റിലെ വന്‍ശക്തികളിലൊന്നിനോട് വെസ്റ്റിന്‍ഡീസ് നേടുന്ന ആദ്യ ജയമായും ഇത് മാറി

രണ്ട് ഇന്നിങ്സുകളിലും ശതകം നേടിയ ഷായ് ഹോപിന്‍റെ ബാറ്റിങ് കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വെസ്റ്റിന്‍സീഡിന് അട്ടിമറി ജയം. അഞ്ച് വിക്കറ്റുകള്‍ക്കാണ് കരീബിയന്‍ പട റൂട്ടിനെയും സംഘത്തെും തുരത്തിയത്. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. ഒന്നാം ടെസ്റ്റില്‍ മൂന്ന് ദിവസങ്ങള്‍ക്കകം ഇന്നിങ്സിനും 209 റണ്‍സിനും പരാജയം ഏറ്റുവാങ്ങിയ വെസ്റ്റിന്‍ഡീസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ഹെഡിങ്‍ലിയില്‍ കണ്ടത്. 118 റണ്‍സെടുത്ത ഹോപ് അജയ്യനായി നിലകൊണ്ടു. ഒന്നാം ഇന്നിങ്സില്‍ 147 റണ്‍സ് നേടിയിരുന്നു, 2000ത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് മണ്ണില്‍ വിന്‍ഡീസ് ഒരു ടെസ്റ്റില്‍ ജയിക്കുന്നത്. 20 വര്‍ഷത്തിനിടെ ടെസ്റ്റിലെ വന്‍ശക്തികളിലൊന്നിനോട് വെസ്റ്റിന്‍ഡീസ് നേടുന്ന ആദ്യ ജയമായും ഇത് മാറി. 20 വര്‍ഷത്തിനിടെ നടന്ന 88 മത്സരങ്ങളില്‍ ബംഗ്ലാദേശിനും സിംബാബ്‍വേക്കുമെതിരെ മാത്രമാണ് സ്വന്തം മണ്ണിന് പുറത്ത് വെസ്റ്റിന്‍ഡീസ് ജയം നേടുന്നത്.

322 എന്ന വലിയ ലക്ഷ്യം വെസ്റ്റിന്‍ഡീസിനെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണെന്ന തോന്നലിലാണ് നാലാം ദിനം അവസാനം എട്ടിന് 490 എന്ന സ്കോറില്‍ ഇംഗ്ലണ്ട് നായകന്‍ റൂട്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. എന്നാല്‍ ബ്രത്ത്‍വെയ്റ്റുമായി (95 റണ്‍സ്) ചേര്‍ന്ന് 144 റണ്‍സ് തുന്നിച്ചേര്‍ത്ത ഹോപ് റൂട്ടിന്‍റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചു. 11 ടെസ്റ്റ് മത്സരങ്ങളുടെ അനുഭവ സമ്പത്തോടെയാണ് ഹോപ് ഈ ടെസ്റ്റിനിറങ്ങിയത്. ഒരു ശതകം പോലും സ്വന്തം പേരിലില്ലാതെ. എന്നാല്‍ ഒറ്റ ടെസ്റ്റ് കൊണ്ട് വിന്‍ഡീസിന്‍പെ പുതിയ പ്രതീക്ഷയായി താരം മാറി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News