ഹിറ്റ്മാനല്ല ഇത് ഫിറ്റ്മാന്‍, കിടിലന്‍ ഡൈവിന് പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന ത്രോയും; രോഹിത് ശര്‍മ്മക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ഇംഗ്ലണ്ട് ഇന്നിങ്സിലെ പതിനാറാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ച രോഹിതിന്‍റെ കിടിലന്‍ ഫീൽഡിങ് മികവ്.
ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുമെങ്കിലും ശാരീരികക്ഷമതക്ക് ഏറ്റവും അധികം പഴി കേള്‍ക്കേണ്ടി വന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. കളിക്കളത്തില്‍ കിതക്കുന്ന മുഖവുമായി രോഹിത് ശര്‍മ നില്‍ക്കുന്നത് കാണുമ്പോഴെല്ലാം വിമര്‍ശകര്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നത് രോഹിതിന്‍റെ അമിത ഭാരവും, കായിക ക്ഷമതയും ആണ്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രോഹിത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ പതിനാറാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം സമ്മാനിച്ച രോഹിതിന്‍റെ കിടിലന്‍ ഫീൽഡിങ് മികവ്.
Roy run out for 5⃣5⃣!
— Sky Sports Cricket (@SkyCricket) March 26, 2021
Brilliant Rohit fielding forces an England mix-up and the 110-run stand is broken. #INDvENG 🇮🇳 🏴
📺 Watch 👉 https://t.co/bT0CP9Q8No
📱 Live blog 👉 https://t.co/QfesXaaphu pic.twitter.com/FxtPEbhygT
കുൽദീപ് യാദവിന്‍റെ പന്തിൽ മിഡ് വിക്കറ്റിലൂടെ ഫ്ലിക്ക് ചെയ്ത് സിംഗിൾ കണ്ടെത്താനുള്ള ബെയ്‌ർസ്റ്റോയുടെ ശ്രമം പാഴായി. രോഹിതിനെ മറികടന്ന് പന്ത് പോവുമെന്ന് കണക്കു കൂട്ടി റണ്ണിനായി ശ്രമിച്ച ഇരുവർക്കും പിഴക്കുകയായിരുന്നു. കിടിലൻ ഡൈവിലൂടെ ഒറ്റ കയ്യിൽ പന്ത് പിടിച്ചെടുത്ത് നിമിഷങ്ങൾക്കുള്ളിൽ രോഹിതിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ത്രോ, നേരെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിലേക്ക്. പിച്ചില്‍ പാതി വഴിയിലായിരുന്ന റോയ്ക്ക് കാഴ്ചക്കാരനായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച കൂട്ടുകെട്ടിനെയാണ് മികച്ച് ഫീല്‍ഡിങ്ങിലൂടെ പുറത്താക്കി രോഹിത് ബ്രേക്ക് ത്രൂ നല്‍കിയത്.