മുംബൈ ഇന്ത്യൻസിന് വൻ തിരിച്ചടി; ജസ്പ്രീത് ബുംറക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാവും

മാര്‍ച്ചിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്

Update: 2025-03-14 12:27 GMT
മുംബൈ ഇന്ത്യൻസിന് വൻ തിരിച്ചടി; ജസ്പ്രീത് ബുംറക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാവും
AddThis Website Tools
Advertising

ഈ മാസം 22 ന്  ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാവും. ബോർഡർ ഗവാസ്‌കർ ട്രോഫിക്കിടെയേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ബുംറക്ക് ചാമ്പ്യൻസ് ട്രോഫി നഷ്ടമായിരുന്നു. ഇപ്പോഴിതാ താരത്തിന് ഐ.പി.എല്ലിൽ മാർച്ചിൽ നടക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ഈ മാസം മൂന്ന് മത്സരങ്ങളാണ് മുംബൈക്കുള്ളത്. മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിങ്‌സിനേയും മാർച്ച് 29 ന് ഗുജറാത്തിനേയും മാർച്ച് 31 ന് കൊൽക്കത്തേയും മുംബൈ നേരിടും. ഈ മത്സരങ്ങളാണ് താരത്തിന് നഷ്ടമാവുക. ലഖ്‌നൗവിനെതിരെ ഏപ്രിൽ നാലിന് നടക്കുന്ന മത്സരത്തിൽ ബുംറ തിരിച്ചെത്തിയേക്കും.

ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണിപ്പോൾ താരം. ബി.സി.സി.ഐ യുടെ അനുമതിയില്ലാതെ ബുംറക്ക്  കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ ഐ.പി.എല്ലിൽ മൂന്ന് തവണ കുറഞ്ഞ ഓവർ നിരക്കിന് പിഴയൊടുക്കേണ്ടി വന്ന ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്കും ഇക്കുറി മുംബൈയുടെ ആദ്യ മത്സരം നഷ്ടമാവും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News