പന്തിന്റെ വേഗം 140ന് മുകളിലാണെങ്കിൽ സഞ്ജു റൺസടിക്കില്ല, പുറത്താകുകയും ചെയ്യും -ആകാശ് ചോപ്ര

Update: 2025-01-26 10:17 GMT
Editor : safvan rashid | By : Sports Desk
sanju samson
AddThis Website Tools
Advertising

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ അഞ്ചു റൺസിന് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

‘‘അഭിഷേക് ശർമയെക്കുറിച്ച് പറയുന്നില്ല. പോയ മത്സരത്തിൽ അവൻ സ്കോർ ചെയ്തിരുന്നല്ലോ.പന്തിന്റെ വേഗം 140 ന് മുകളിലാകുമ്പോൾ സഞ്ജുവിന്റെ പ്രകടനം വളരെ സാധാരണമായി മാറും. റൺസടിക്കാത്തതിനൊപ്പം വേഗത്തിൽ പുറത്താകുകയും ചെയ്യും’’

‘‘അപ്പോൾ അവന്റെ സ്ട്രൈക്ക് റേറ്റ് വളരെ കുറയും. കൂടാതെ വേഗതയേറിയ പന്തുകൾ നേരിടുമ്പോൾ അദ്ദേഹം ക്രീസിലേക്ക് വളരെയധികം ഇറങ്ങും. കൂടാതെ സ്ക്വയർ ലെഗിന്റെ ഭാഗത്തേക്ക് തിരിയുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി ഇംഗ്ലീഷ് പേസർമാർ ബൗൺസറുകളും ഷോർട്ട്പിച്ച് പന്തുകളും പരീക്ഷിക്കുന്നു. കൂടാതെ ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡറെ നിർത്തി കെണിയൊരുക്കുന്നു. രണ്ട് മത്സരങ്ങളിലും ഈ പൊസിഷനിൽ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു പുറത്തായത്’’ -ചോപ്ര പറഞ്ഞു.


ഗസ് അറ്റ്കിൻസണെതിരെ ഒരോവറിൽ നേടിയ 22 റൺസ് മാറ്റിനിർത്തിയാൽ സഞ്ജു കാര്യമായി റൺസടിച്ചിട്ടില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News