സഞ്ജു-തിലക് വർമ അടിയോടടി; ടി20യിൽ തകർന്നത് നിരവധി റെക്കോർഡുകൾ

അന്താരാഷ്ട്ര ടി20യിൽ ഒരു കലണ്ടർ വർഷം കൂടുതൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറി.

Update: 2024-11-15 18:42 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാമത്തെ ടി20യിൽ മലയാളി താരം സഞ്ജു സാംസണും തിലക് വർമയും ചേർന്ന് നടത്തിയ തീക്കളിയിൽ തകർന്നത് നിരവധി റെക്കോർഡുകൾ.  സെഞ്ച്വറിയുമായി ഇരുവരും പുറത്താകാതെ നിന്ന മത്സരത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 283 റൺസായിരുന്നു. 210 റൺസാണ് സഞ്ജു - തിലക് വർമ ചേർന്ന് സ്‌കോർബോർഡിൽ ചേർത്തത്. 

അന്താരാഷ്ട്ര ടി20യിൽ ഒരു കലണ്ടർ വർഷം കൂടുതൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറി. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ ആഴ്ചകൾക്ക് മുൻപാണ് സഞ്ജു കന്നി സെഞ്ച്വറി നേടിയത്. ജൊഹാനസ്ബർഗിൽ ഒൻപത് സിക്‌സറും ആറു ഫോറും സഹിതം 109 റൺസ് നേടിയതോടെ കലണ്ടർ വർഷം നേട്ടം മൂന്നാക്കി ഉയർത്തി. നിലവിൽ രോഹിത് ശർമ(5),സൂര്യകുമാർ യാദവ്(4) എന്നിവരാണ് ശതകത്തിൽ സഞ്ജുവിന് മുന്നിലുള്ളത്.

 ടി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്ന താരമായി തിലക്. 47 പന്തിൽ പത്ത് സിക്‌സറും ഒൻപത് ബൗണ്ടറിയും സഹിതം 120 റൺസാണ് ഹൈദരാബാദുകാരൻ നേടിയത്. സഞ്ജു നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു. റിലി റൂസോ, ഗു്‌സ്താവ് മക്കിയൺ, ഫിൽ സാൾട്ട് എന്നിവരാണ് മുൻപ് ഈ റെക്കോർഡ്ബുക്കിൽ ഇടംപിടിച്ചവർ. 22ാം വയസിൽ രണ്ട് ടി20 നേടുന്ന ആദ്യ താരമായി തിലക്.

ഐസിസി മുഴുവൻ താരങ്ങൾ തമ്മിൽ നടക്കുന്ന മത്സരത്തിൽ ഒരു ഇന്നിങ്‌സിൽ രണ്ട് സെഞ്ച്വറി പിറന്നും ഇന്നത്തെ മാച്ചിലാണ്. ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതായിരുന്നു. ദ്വിരാഷ്ട്ര പരമ്പരയിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യതാരമായി മലയാളി താരം മാറി. രണ്ടാമത്തെ താരം തിലകും. ദക്ഷിണാഫ്രിക്കയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലും ഇതുതന്നെയാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News