ത്രില്ലര്‍ ഫിനിഷില്‍ വനിതാ ക്രിക്കറ്റ്; നഖം കടിച്ച് കളി കണ്ട് രോഹിതും ടീമും

മത്സരം ക്ലൈമാക്സിലേക്കടുക്കുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയും മറ്റ് ടീമംഗങ്ങളും ഫോണിലിരുന്ന് കളി കാണുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Update: 2022-08-08 04:56 GMT
Advertising

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് ഫൈനലിനെ ആവേശത്തോടെ കണ്ടിരിക്കുന്ന ഇന്ത്യന്‍ പുരുഷ ടീമിന്‍റെ ചിത്രം വൈറലാകുന്നു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഒന്‍പത് റണ്‍സകലെ വീഴുകയായിരുന്നു. അവസാന രണ്ടോവറുകളില്‍ നാല് വിക്കറ്റ് ശേഷിക്കെ 17 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടത്. പക്ഷേ ഇന്ത്യന്‍ ‍വനിതകളെ വരിഞ്ഞുമുറുക്കിയ കംഗാരുക്കള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന മിനുട്ടുകളില്‍ ത്രില്ലടിപ്പിച്ച മത്സരത്തിന്‍റെ ആവേശത്തിനൊപ്പ ഇന്ത്യന്‍ പുരുഷ ടീമും ചേര്‍ന്നു. മത്സരം ക്ലൈമാക്സിലേക്കടുക്കുമ്പോള്‍ നായകന്‍ രോഹിത് ശര്‍മയും മറ്റ് ടീമംഗങ്ങളും ഫോണിലിരുന്ന് കളി കാണുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ചിത്രം പങ്കുവെച്ചത്. നഖം കടിച്ചുപോകുന്ന മത്സരം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

കലാശപ്പോരില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വീണുപോയത്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.സ്മൃതി മന്ഥാനയുടേയും(6) ഷഫാലി വര്‍മയുടേയും(11) വിക്കറ്റ് ആദ്യമേ നഷ്ടമായ ഇന്ത്യക്കായി മൂന്നാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസും - ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു.

43 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും ഏഴ് ബൌണ്ടറികളുമടക്കം 65 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് 16-ാം ഓവറില്‍ പുറത്താകുയായിരുന്നു. ഇതോടെ മത്സരം ഓസീസിന് അനുകൂലമായി തിരിഞ്ഞു. 33 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്‍റെ വിക്കറ്റ് 15-ാം ഓവറിലാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 96 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ ചേര്‍ത്തത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News