അഡ്നോക്-അബുദാബി മാരത്തണിന്‍റെ റൂട്ട്മാപ്പ് പുറത്തിറക്കി

13.9 ലക്ഷം ദിര്‍ഹമാണ് മൊത്തം സമ്മാനത്തുക. ദീര്‍ഘദൂര ഓട്ടക്കാരില്‍ ഒന്നാമതെത്തുന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം സമ്മാനം നല്‍കും.

Update: 2018-09-20 21:17 GMT
Advertising

പ്രഥമ അഡ്നോക് അബുദാബി മാരത്തണിന്‍റെ റൂട്ട്മാപ്പ് പുറത്തിറക്കി. ഡിസംബറിൽ നടക്കുന്ന മാരത്തണിന് വിപുലമായ ഒരുക്കങ്ങളാണ്
നടത്തി വരുന്നത്.

അഡ്നോകും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് സംയുക്തമായാണ് മാരത്തണ്‍ റൂട്ട്മാപ്പ് പുറത്തിറക്കിയത്. ദീര്‍ഘദൂര ഓട്ടക്കാര്‍ക്കായി 42.195 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിവയ്ക്കു പുറമെ 5, 2.5 കിലോമീറ്റര്‍ ഫണ്‍ റണ്ണുമുണ്ടായിരിക്കും. മാരത്തണ്‍ ഗൗരവമായി കാണുന്നവരെയാണ് ആദ്യ രണ്ടു വിഭാഗങ്ങളില്‍ പരിഗണിക്കുക. അല്ലാത്തവര്‍ക്ക് അവസാന രണ്ടു വിഭാഗങ്ങളില്‍ പങ്കെടുക്കാം.

13.9 ലക്ഷം ദിര്‍ഹമാണ് മൊത്തം സമ്മാനത്തുക. ദീര്‍ഘദൂര ഓട്ടക്കാരില്‍ ഒന്നാമതെത്തുന്ന പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതം സമ്മാനം നല്‍കും. അഡ്നോക് ആസ്ഥാനത്തിന് സമീപത്തുനിന്ന് തുടങ്ങുന്ന മാരത്തണ്‍ കോര്‍ണിഷ്, എമിറേറേറ്റ്സ് ഹെറിറ്റേജ് വില്ലേജ്, മറീന മാള്‍, കിങ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ്, ഖസര്‍ അല്‍ ഹൊസന്‍, മിനാ സായിദ് വഴി അഡ്നോക് ആസ്ഥാനത്ത് തിരിച്ചെത്തുന്ന രീതിയിലാണ് റൂട്ട് സംവിധാനിച്ചിരിക്കുന്നത്. അബൂദബിയെ പൂർണമായും സ്പർശിക്കുമാറാണ് റൂട്ട് ക്രമീകരണം.

കായികക്ഷമതയുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം മൽസരങ്ങൾക്ക് പ്രേരണയെന്ന് അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആരിഫ് അല്‍ അവാനി പറഞ്ഞു. ഇതിെൻറ തുടർച്ചയായി കൂടുതൽ മൽസരങ്ങൾക്ക് അബുദാബി വേദിയാകുമെന്ന് അഡ്നോക് എക്സിക്യൂട്ടീവ് ഓഫിസ് ഡയറക്ടര്‍ ഒമര്‍ സുവൈന അല്‍ സുവൈദി പറഞ്ഞു.

Tags:    

Similar News