യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത

തീരദേശ, പർവത മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും

Update: 2019-11-15 18:57 GMT
Advertising

യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴക്ക് സാധ്യത. രാജ്യത്തിന്റെ എല്ലാ മേഖലകളിലും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കു കിഴക്കൻ എമിറേറ്റുകളിലും പരമാവധി ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തീരദേശ, പർവത മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കടലിൽ ആറടി ഉയരത്തിൽ വരെ തിരകൾ രൂപപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടൽത്തീരത്തു നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് നിർദേശം. വാദികൾക്കു കുറുകെ കടക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. യുഎഇയിലും ഒമാനിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. താഴ്ന്ന മേഖലകൾ പലതും വെള്ളത്തിലായതു മൂലം ജനജീവിതം പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായി.

ദുബൈ, അബുദാബി, ഷാർജ എമിറേറ്റുകളിൽ പകൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വടക്കൻ എമിറേറ്റുകളിൽ നേരിയ തോതിൽ മഴ പെയ്തു. റാസൽഖൈമ ജബൽ അൽ ജൈസ് മലനിരകളിൽ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

Tags:    

Similar News