ജോർജിയയിൽ 11 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
റസ്റ്റോറന്റ് ജീവനക്കാരായ 11 ഇന്ത്യക്കാരും ഒരു ജോർജിയക്കാരനുമാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
Update: 2024-12-16 17:14 GMT
ടിഫ്‌ലിസ്: ടിഫ്‌ലിസ്: ജോർജിയയിലെ ഗുഡോരിയിൽ റസ്റ്റോറന്റ് ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. 11 ഇന്ത്യക്കാരും ഒരു ജോർജിയക്കാരനുമാണ് മരിച്ചത്. മരിച്ചവരിൽ മലയാളികൾ ആരുമില്ല. 'ഹവേലി' എന്ന നോർത്ത് ഇന്ത്യൻ റസ്റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ചതാണ് മരണത്തിനിടയാക്കിയത്.
ഹോട്ടലിന്റെ മുകൾനിലയിലായിരുന്നു ജീവനക്കാർ താമസിച്ചിരുന്നത്. ശൈത്യകാലമായതിനാൽ റൂമിൽ ഹീറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു. വൈദ്യുതിയില്ലാത്ത ദിവസം റൂമിൽ ജനറേറ്റർ ഉപയോഗിച്ച് ഹീറ്ററുകൾ പ്രവർത്തിപ്പിച്ച് ഇവർ ഉറങ്ങി. ജനറേറ്ററിൽ നിന്നുള്ള പുക റൂമിൽ നിറഞ്ഞതോടെ ഇവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉണർന്നപ്പോഴേക്കും രക്ഷപ്പെടാനാവാത്ത വിധം റൂമിൽ പുക നിറയുകയായിരുന്നു.