മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 16 ഇന്ത്യൻ മരുന്നുകമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി നേപ്പാൾ
ബാബ രാംദേവിന്റെ ദിവ്യഫാർമസി ഉള്‍പ്പെടെ നിര്‍മിക്കുന്ന മരുന്നുകള്‍ ഇറക്കുമതിചെയ്യാനോ വില്‍ക്കാനോ പാടില്ല
കാഠ്മണ്ഡു: 16 ഇന്ത്യൻ ഫാർമ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി നേപ്പാൾ. ബാബ രാംദേവിന്റെ ദിവ്യ ദിവ്യ ഫാർമസിയും ഇതിൽപ്പെടും. പതഞ്ജലി ഉൽപ്പന്നങ്ങളാണ് ദിവ്യ ഫാർമസി നിർമ്മിക്കുന്നത്. ഈ കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകൾ നേപ്പാളിലേക്ക് ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ കഴിയില്ല.
ദിവ്യ ഫാർമസിക്ക് പുറമെ റേഡിയന്റ് പാരന്ററൽസ് ലിമിറ്റഡ്, മെർക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയൻസ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ്, ഡാഫോഡിൽസ് ഫാർമസ്യൂട്ടിക്കൽസ്, ജിഎൽഎസ് ഫാർമ, യൂണിജൂൾസ് ഫാർമസ്യൂട്ടിക്കൽസ്, കൺസെപ്റ്റിക്കൽ ലേബർ, ലൈഫ് സയൻസ്, കോൺസെപ്റ്റിക്കൽ ലേബർ സയൻസ്, കോൺസെപ്റ്റിക്കൽ ലേബർ, ലൈഫ് സയൻസ് , കാഡില ഹെൽത്ത്കെയർ ലിമിറ്റഡ്, ഡയൽ ഫാർമസ്യൂട്ടിക്കൽസ്, മക്കൂർ ലബോറട്ടറികൾ എന്നിവയാണ് നേപ്പാളിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കരിമ്പട്ടികയിൽ പെടുത്തിയ മരുന്നുകമ്പനികൾ.
നേരത്തെ ചുമക്കുള്ള കഫ് സിറപ്പ് കഴിച്ചത് ആഫ്രിക്കൻ രാജ്യങ്ങളിൽ കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട മരുന്നുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മരുന്ന് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്ന് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് ഡിസംബർ 18 ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. നോട്ടീസ് നൽകിയതിന് പിന്നാലെ മരുന്നുകൾ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് അവ ഉടൻ തിരിച്ചുവിളിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നിർമാണ സൗകര്യങ്ങൾ പരിശോധിച്ച ശേഷമാണ് കരിമ്പട്ടികയിൽ പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധിക്കാൻ നേപ്പാൾ ഡ്രഗ് ഇൻസ്‌പെക്ടർമാരെ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഇന്ത്യയുടെ ഗ്ലോബൽ ഹെൽത്ത് കെയർ നിർമ്മിച്ച 500 മില്ലി, 5 ലിറ്റർ ഹാൻഡ് സാനിറ്റൈസറുകൾ തിരിച്ചുവിളിക്കാൻ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യരുതെന്നും ബന്ധപ്പെട്ട സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.