കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റില്‍ 44 കോടിയുടെ നിധി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്‍റോണിയോ ഫെർണാണ്ടസ് റോഡ്രിഗസും സംഘവുമാണ് ചത്ത തിമിംഗലത്തില്‍ നിന്നും ആംബര്‍ഗ്രീസ് കണ്ടെടുത്തത്

Update: 2023-07-07 05:49 GMT
Editor : Jaisy Thomas | By : Web Desk

കാനറി ദ്വീപില്‍ കരയ്ക്കടിഞ്ഞ എണ്ണത്തിമിംഗലം

Advertising

ലണ്ടന്‍: ലാ പാല്‍മയിലെ കാനറി ദ്വീപിലെ നോഗൽസ് ബീച്ചിൽ കരയ്ക്കടിഞ്ഞ് എണ്ണതിമിംഗലത്തിന്‍റെ വയറ്റില്‍ നിന്നും കോടികള്‍ വിലവരുന്ന ഫ്ലോട്ടിംഗ് ഗോള്‍ഡ് (ആംബര്‍ഗ്രീസ്) കണ്ടെത്തി. ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്‍റോണിയോ ഫെർണാണ്ടസ് റോഡ്രിഗസും സംഘവുമാണ് ചത്ത തിമിംഗലത്തില്‍ നിന്നും ആംബര്‍ഗ്രീസ് കണ്ടെടുത്തത്.

9.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആംബര്‍ഗ്രീസിന് വിപണിയില്‍ 5.4 മില്യണ്‍ ഡോളര്‍(44 കോടിയിലധികം രൂപ) വില വരും. "ഞാൻ പുറത്തെടുത്തത് ഏകദേശം 50-60 സെന്‍റിമീറ്റർ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ഒരു കല്ലാണ്. തിരമാലകൾ തിമിംഗലത്തിന് മുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ഞാൻ കടൽത്തീരത്ത് തിരിച്ചെത്തുമ്പോൾ എല്ലാവരും നോക്കിയിരുന്നു, പക്ഷേ എന്‍റെ കയ്യിൽ ഉണ്ടായിരുന്നത് ആംബർഗ്രിസ് ആണെന്ന് അവർക്ക് അറിയില്ലായിരുന്നു. ," റോഡ്രിഗസ് പറഞ്ഞു.



വംശനാശത്തിന്‍റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (sperm whale, ശാസ്ത്ര നാമം: ഫിസെറ്റർ മാക്രോസെഫാലസ്, Physeter macrocephalus) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബർഗ്രിസ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ എണ്ണത്തിമിംഗലത്തിന്റെ കുടലിൽ രോഗനിദാനവസ്തുവായി (കോപ്രോലിത്ത്) രൂപം കൊള്ളുന്ന ഒരു വസ്തു. സ്ത്രീ-പുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂർവമായി കുള്ളൻ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്സ്) ആംബർഗ്രിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഔഷധ നിർമാണത്തിനായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനും ആയിരം വർഷത്തിലേറെയായി ആംബർഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധ ദ്രവ്യവിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.



ഒൻപതാം നൂറ്റാണ്ടിൽ ഒരു അറബ് സഞ്ചാരിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾക്കിടയിൽ ആംബർഗ്രിസ് വ്യാപാരം ആദ്യമായി രേഖപ്പെടുത്തിയത്. ഇന്ത്യയിൽ, സുഗന്ധദ്രവ്യങ്ങളോ സുഗന്ധദ്രവ്യങ്ങളോ ആയി 'അംബാര', 'ആമ്പർ' എന്നീ പേരുകളിൽ സംസ്കൃത പുസ്തകങ്ങളിൽ ഇവയെ പരാമർശിച്ചു കാണാം. ട്രാവൽസ് ഓഫ് മാർക്കോ പോളോ (എ.ഡി. 1300) ആംബർഗ്രിസിനും എണ്ണയ്ക്കും തിമിംഗലങ്ങളെ വേട്ടയാടുന്നതിനെക്കുറിച്ചും തിമിംഗലവേട്ടക്കാർ സ്വീകരിച്ച രീതികളെക്കുറിച്ചും രസകരമായ വിവരണം നൽകുന്നുണ്ട്. ഇന്ത്യയിൽ, ആയുർവേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബർഗിസ് ഉപയോഗിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News