അരുണാചൽ അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; വൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതായി റിപ്പോർട്ട്

അരുണാചൽപ്രദേശ് മാധ്യമമായ 'ഈസ്റ്റേൺ സെന്റിനൽ' നിർമാണപ്രവൃത്തികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്

Update: 2022-08-27 16:39 GMT
Editor : Shaheer | By : Web Desk
Advertising

ബെയ്ജിങ്: അരുണാചൽപ്രദേശ് അതിർത്തിയിൽ വൻ നിർമാണ പ്രവൃത്തികളുമായി ചൈന. അരുണാചലിലെ അൻജോ ജില്ലയിലാണ് ഹെലിപാഡ് റോഡിന്റെ നിർമാണം നടക്കുന്നതെന്നാണ് വിവരം. നിർമാണം നടക്കുന്നതിനു തൊട്ടടുത്തുള്ള ചഗ്ലഗാം പ്രദേശവാസികളാണ് നിർമാണത്തിന്റെ വിഡിയോ പുറത്തുവിട്ടത്.

അരുണാചൽ മാധ്യമമായ 'ഈസ്റ്റേൺ സെന്റിനൽ' നിർമാണപ്രവൃത്തികളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻജോ ജില്ലയിലെ ചഗൽഗാമിനടുത്തുള്ള ഹാദിഗാറയിലാണ് നിർമാണം പുരോഗമിക്കുന്നതെന്ന് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് നിർമാണപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ നവംബറിലും അരുണാചൽ അതിർത്തിയിൽ 60ഓളം കെട്ടിടങ്ങളടങ്ങിയ പാർപ്പിട സമുച്ഛയം ചൈന നിർമിച്ചിരുന്നു. ഇതിനുശേഷം ഡിസംബറിൽ അരുണാചലിലേക്ക് അതിക്രമിച്ചു കയറി ചൈനീസ് സൈന്യം 15 പ്രദേശങ്ങളുടെ പേര് മാറ്റുകയും ചെയ്തിരുന്നു. ദക്ഷിണ തിബറ്റ് ഗ്രാമങ്ങളാണെന്ന് ചൈന അവകാശപ്പെടുന്ന ഇന്ത്യൻ ഗ്രാമങ്ങളിലാണ് പർവതങ്ങളുടെയും ചുരങ്ങളുടെയും നദികളുടെയും പേരുമാറ്റി ചൈന പ്രകോപനം സൃഷ്ടിച്ചത്.

2020 മേയ് തൊട്ട് വടക്കൻ ലഡാക്കിലും ചൈന പ്രകോപനവുമായി രംഗത്തെത്തിയിരുന്നു. ലഡാക്കിലെ നിയന്ത്രണരേഖയിലാണ് നിർമാണപ്രവൃത്തികളുമായി ചൈനയുടെ നീക്കം.

Summary: Residents of Arunachal Pradesh's Anjaw district have recorded videos showing China's People's Republic Army carrying out construction work near Hadigara in Chaglagam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News