തുർക്കിയിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം; 40 മരണം , 11 പേർക്ക് ഗുരുതര പരിക്ക്
മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.
Update: 2022-10-16 03:46 GMT


അങ്കാറ: വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിൽ നടന്ന സ്‌ഫോടനത്തിൽ 41 പേർ മരിച്ചു. 11 പേർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച സ്‌ഫോടനം നടന്ന് 20 മണിക്കൂറുകൾക്കുശേഷം കാണാതായ മൃതദേഹം കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടസമയം 110 പേരാണ് ഖനിയിൽ ജോലി ചെയ്‌തിരുന്നത്. 350 മീറ്റർ താഴ്‌ചയുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത് . സ്‌ഫോടനം നടക്കുമ്പോൾ ഖനിയിൽ ജോലി ചെയ്തിരുന്ന 58 പേരെ രക്ഷപ്പെടുത്തി. മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.