ജീവിത പങ്കാളിയുടെ വേർപ്പാട് സഹിക്കാനായില്ല; അതിജീവന ക്ലാസിലെത്തിയ 86കാരന് കൂട്ടായി 70കാരി

ഒരു വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാവുന്നത്

Update: 2022-12-07 14:28 GMT
Advertising

ജീവിതപങ്കാളിയുടെ വേർപ്പാടിന്റെ ആഘാതം മറികടക്കാനായി അത്ജീവന ക്ലാസിലെത്തിയ 86കാരന് തുണയായി 70കാരി. ഇറ്റലിയിലെ ജോർജ് പാമർ, റൂത്ത് വോൾസ് തുടങ്ങിയവരാണ് അതിജീവനക്ലാസില്‍ വെച്ച് കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തത്.

ഭാര്യ മരിച്ച് ഉടൻതന്നെ ജോർജിന്‍റെ മകനും മരിച്ചു. ഇരുവരുടെയും വേർപാടിന്റെ ആഘാതത്തിൽ നിന്നുമുള്ള അതിജീവനം ജോർജിന് എളുപ്പമായിരുന്നില്ല. അതുപോലെതന്നെയായിരുന്നു റൂത്തിനും. ഇരുവർക്കും അവരുടെ ജീവിത പങ്കാളിയുടെ വേർപ്പാട് പെട്ടന്ന് മറക്കാൻ കഴിയാതെ വന്നതോടെയാണ് അതിജീവന ക്ലാസിൽ പോകാൻ തീരുമാനിക്കുന്നത്.

എന്നാൽ അവിടെ നിന്നും ഇരുവരും സൗഹൃദത്തിലാവുകയും ഒരു വർഷം നീണ്ടുനിന്ന സൗഹൃദം ഒടുവില്‍  പ്രണയത്തിലാവുകയുമായിരുന്നു. ജോർജായിരുന്നു റൂത്തിനോട് ആദ്യം തന്‍റെ പ്രണയം  ആദ്യം പറഞ്ഞത്. എന്നാൽ റൂത്തിനും ഇക്കാര്യത്തില്‍ എതിർപ്പുണ്ടായിരുന്നില്ല.

പിന്നീട് ബന്ധുക്കളെല്ലാം കൂടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. 20 പേർ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെങ്കിലും തങ്ങളുടെ ക്ലാസ് ഒഴിവാക്കാറില്ലെന്ന് ദമ്പതികള്‍ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News