400 കോവിഡ് ബാധിതർക്ക് ആശുപത്രി നൽകിയ പരിശോധന ഫലം നെഗറ്റീവ്

തെറ്റായ പരിശോധന ഫലം നൽകിയ 34 കാരന്റെ ആരോഗ്യനില വഷളയാതിനെ തുടർന്ന് വീണ്ടും സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പോളാണ് പരിശോധന ഫലത്തിൽ വീഴ്ച്ച സംഭവിച്ചതിന്റെ ആഘാതം തിരിച്ചറിയാനായത്

Update: 2021-12-26 16:14 GMT
Editor : afsal137 | By : Web Desk
Advertising

സിഡ്‌നി/ഓസ്‌ട്രേലിയ: സിഡ്‌നിയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിലെ പാത്തോളജി വിഭാഗം 400 പേർക്ക് തെറ്റായ കോവിഡ് പരിശോധന ഫലം നൽകിയെന്ന് പരാതി. ഡിസംബർ 22 മുതൽ 23 വരെ പരിശോധന നടത്തിയവരുടെ ഫലമാണ് തെറ്റായി നൽകിയത്. ഇന്നു രാവിലെയാണ് പരിശോധന ഫലത്തിൽ തെറ്റുപറ്റിയ കാര്യം തിരച്ചറിഞ്ഞതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ പരിശോധന ഫലം തെറ്റായി നൽകിയ ആളുകളെ അവരുടെ യഥാർത്ഥ പരിശോധന ഫലം അറിയിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പരിശോധന ഫലത്തിൽ ഗുരുതര വീഴ്ച്ച പറ്റിയതിനെ തുടർന്ന് ക്ഷമ ചോദിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

തെറ്റായ പരിശോധന ഫലം നൽകിയ 34 കാരന്റെ ആരോഗ്യനില വഷളയാതിനെ തുടർന്ന് വീണ്ടും സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പോളാണ് പരിശോധന ഫലത്തിൽ വീഴ്ച്ച സംഭവിച്ചതിന്റെ ആഘാതം തിരിച്ചറിയാനായത്. കോവിഡ് പോസിറ്റീവാണെന്നതിന്റെ എല്ലാ ലക്ഷണവും ഉണ്ടായിരുന്നയാൾ ഉടൻ റാപിഡ് ആന്റിജൻ ടെസ്റ്റിന് ആവശ്യപ്പെട്ടപ്പോൾ പരിശോധന ഫലം പോസിറ്റീവായത് ആശുപത്രി അധികൃതരെ ആശയക്കുഴപ്പത്തിലാക്കി. സംഭവത്തിൽ ഗുരുതരമായ വീഴ്ച്ചയുണ്ടായത് നിരാശാജനകമായ കാര്യമാണെന്ന് കോവിഡ് രോഗി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത തരാൻ ആശുപത്രി അധികൃതർക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം പരിശോധന ഫലത്തിൽ തെറ്റ് സംഭവിച്ചത് അന്വോഷിച്ചു വരികയാണെന്ന് ലബോർട്ടറി മെഡിക്കൽ ഡയറക്ടർ പ്രൊഫസർ ഡോഡ്‌സ് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News