യു.കെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി നദിയിൽ മരിച്ചനിലയിൽ

ഇക്കഴിഞ്ഞ സെപ്തംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്.

Update: 2023-12-01 14:57 GMT
Indian Student, Who Went Missing Last Month, Found Dead In London River
AddThis Website Tools
Advertising

ലണ്ടൻ: യു.കെയിൽ കഴിഞ്ഞമാസം മുതൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയ്ക്ക് സമീപം തെയിംസ് നദിയിൽ നിന്നാണ് 23കാരനായ മിത്കുമാർ പട്ടേലിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബർ 17 മുതൽ കാണാതാവുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം.

കാണാതായെന്ന പരാതി ലഭിച്ചതു മുതൽ മിത്കുമാറിനായി അന്വേഷണം തുടങ്ങിയിരുന്നു. ഷെഫീൽഡ് ഹാലം യൂനിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനും ആമസോണിൽ പാർടൈം ജോലിക്കുമായി അവിടേക്ക് നവംബർ 20ന് പോവാനിരിക്കെയാണ് മിത്കുമാറിനെ കാണാതായത്.

23കാരൻ താമസിക്കുന്ന വീട്ടിലേക്ക് മടങ്ങിയെത്താത്തിനെ തുടർന്ന് ബന്ധുക്കൾ ആശങ്കയിലാവുകയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുകയും ചെയ്തിരുന്നു. അതേസമയം, തിരോധാനത്തിനു പിന്നാലെ മിത്കുമാറിന്റെ ബന്ധു ധനസമാഹരണം തുടങ്ങിയിരുന്നു. ഈ തുക കുടുംബത്തിന് കൈമാറുമെന്നാണ് വിവരം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News