12,216 കിലോയുള്ള ബസ് മുടി കൊണ്ട് വലിച്ച് ഇന്ത്യക്കാരി, വിഡിയോ വൈറൽ
ആശാ റാണിക്ക് ആകെ ഏഴ് ഗിന്നസ് റെക്കോഡുകളുണ്ട്. വിവിധ തരം ഭാരദ്വഹനത്തിലാണ് നേട്ടങ്ങൾ
Update: 2022-01-04 13:32 GMT


12,216 കിലോയുള്ള ബസ് മുടി കൊണ്ട് വലിച്ച് ഇന്ത്യക്കാരി ഗിന്നസ് റെക്കോഡ് നേടിയ വിഡിയോ വൈറൽ. 2016ലാണ് ഇന്ത്യയുടെ ആശാ റാണി മുടി കൊണ്ട് ഡബ്ൾ ഡക്കർ ബസ് കെട്ടിവലിച്ച് ഗിന്നസ് റെക്കോഡ് നേടിയത്. എന്നാൽ ഗിന്നസ് വേൾഡ് റെക്കോഡിന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത് ഈയിടെയാണ്. മിലാനിലെ 'ലോ ഷോ ദെയ് റെക്കോഡ്' വേദിയിൽ ആശാ റാണി ലണ്ടൻ ഡബ്ൾ ഡക്കർ ബസ് കെട്ടിവലിക്കുന്നതും കാണികൾ ആരവം മുഴക്കുന്നതും വിഡിയോയിൽ കാണാം.
ആശാ റാണിക്ക് ആകെ ഏഴ് ഗിന്നസ് റെക്കോഡുകളുണ്ട്. വിവിധ തരം ഭാരദ്വഹനത്തിലാണ് നേട്ടങ്ങൾ.
Indian woman breaks Guinness World Record for pulling a bus weighing 12,216 kg