ഗസ്സയിൽ പാർപ്പിടങ്ങളെയടക്കം ലക്ഷ്യമിട്ട് ഇസ്രായേൽ; കൊല്ലപ്പെട്ടവരുടെ എണ്ണം 7,000 പിന്നിട്ടു

1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പാണ്

Update: 2023-10-27 11:33 GMT
Advertising

ഗസ്സസിറ്റി: ഗസ്സയിൽ പാർപ്പിടസമുച്ഛയങ്ങളുൾപ്പെടെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുന്നു. ഗസ്സയുടെ തെക്കൻ, വടക്കൻ പ്രദേശങ്ങളിൽ 12 മണിക്കൂറിനിടെ കടുത്ത വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തിയത്. അൽ ഷിഫ ആശുപത്രിയുടെ പരിസരത്ത് ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമണം. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പാണ്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7,000 പിന്നിട്ടു. ഇന്നലെ രാത്രി യുദ്ധടാങ്കുകളുപയോഗിച്ച് ഗസ്സയിൽ റെയ്ഡ് നടത്തിയെന്ന് ഇസ്രായേൽ സേന അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അരലക്ഷം പേരെത്തുന്ന മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

അതേസമയം, ഗസ്സയിൽ ആവശ്യമായ ഇന്ധനം ഇന്നും എത്തിക്കാനായില്ല. ഇന്ധനം എത്തിച്ചില്ലെങ്കിൽ ചികിത്സയിൽ കഴിയുന്ന നവജാത ശിശുക്കൾ ഉൾപ്പെടെ കൊല്ലപ്പെടുമെന്നാണ് യുഎൻ ഏജൻസി യുടെ മുന്നറിയിപ്പ്. വളർത്തയെത്താതെ ജനിച്ച 130 നവജാത ശിശുക്കളാണ് ഇൻക്യുബേറ്ററിൽ കഴിയുന്നത്. ഗസ്സയിലെ ഭൂരിഭാഗം പ്രസവങ്ങളും മാസം തികയാതെയാണ്,, ഭക്ഷണത്തിനും വെള്ളത്തിനുമടക്കം ക്ഷാമം നേരിടുന്നതും 50,000ത്തിലേറെ ഗർഭിണികൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭക്ഷണമെത്തിച്ചില്ലെങ്കിൽ ആളുകൾ പരസ്പരം കൊല്ലുന്ന സ്ഥിതിയുണ്ടാകുമെന്ന് ഒരു ഫലസ്തീനിയൻ-ബ്രിട്ടീഷ് പൗരൻ ബിബിസിയോട് പറഞ്ഞു.

ബന്ധികളെ വിട്ടുനൽകുന്നതിന് പണം നൽകാമെന്ന് ഇസ്രായേൽ വാഗ്ദാനം ചെയ്തു. എന്നാൽ വെടിനിർത്തലില്ലാതെ ബന്ദികളെ കൈമാറുന്നതിൽ ചർച്ചയില്ലെന്നാണ് ഹമാസ് പ്രതികരണം.

Israel targets Gaza, including settlements; The death toll exceeded 7,000

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News