റഫയിൽ കരയാക്രമണത്തിന് ഒരുങ്ങി ഇസ്രായേൽ സേന; അനുമതി നൽകിയിട്ടില്ലെന്ന് അമേരിക്ക

12​ ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും​ വഴിയൊരുക്കുക

Update: 2024-04-25 01:15 GMT
Advertising

ദുബൈ: തെക്കൻ ഗസ്സയിലെ റഫയിൽ ആക്രമണത്തിന്​ ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​ന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേൽ സേന. ആയിരക്കണക്കിന്​ സൈനികരെയാണ്​ റഫക്ക്​ നേരെയുള്ള കരയാക്രമണത്തിന്​ ഇസ്രായേൽ സജ്​ജമാക്കി നിർത്തിയിരിക്കുന്നത്​.

12​ ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും​ വഴിയൊരുക്കുക. എന്നാൽ, ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്ന്​ സൈന്യം വ്യക്​തമാക്കി. റഫ ആക്രമണത്തിന്​ അനുമതി നൽകിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പെൻറഗൺ അറിയിച്ചു. ഈജിപത്​ ഉൾപ്പെടെ മേഖലയുടെ സുരക്ഷക്ക്​ വൻഭീഷണിയാകും റഫ ആക്രമണമെന്ന്​ ഫലസ്​തീൻ സംഘടനകളും മുന്നറിയിപ്പ് നൽകി.

ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളിൽ തന്നെ കപ്പൽ മാർഗം അയക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബെഡൻ. യു.എസ്​ കോൺഗ്രസ്​ പാസാക്കിയ പാക്കേജിൽ യുദ്ധകാലാടിസ്​ഥാനത്തിലാണ്​ തുടർ നടപടി​.

വിവിധ അമേരിക്കൻ സർവകലാശാലകളിൽ പടരുന്ന ഫലസ്​തീൻ ​ഐക്യദാർഢ്യവും യുദ്ധവിരുദ്ധ പ്രക്ഷോഭവും അമർച്ച ചെയ്യാൻ കടുത്ത നടപടികൾ സ്വീകരിച്ച്​ ഭരണകൂടം. സെമിറ്റിക്​ വിരുദ്ധ പ്രക്ഷോഭം എന്ന ലേബൽ ചാർത്തിയാണ്​ വിദ്യാർഥികൾക്കെതിരെ നടപടി തുടരുന്നത്​. ടെക്​സാസ്​ യൂനിവേഴ്​സിറ്റിയിൽ 10 വിദ്യാർഥികൾ അറസ്​റ്റിലായി. ഹാർവാർഡ്​ സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധ ക്യാമ്പ്​ തുറന്നു.

ഇസ്രായേൽ വിദ്യാർഥികൾക്ക്​ അമേരിക്കയിൽ സുരക്ഷയില്ലാത്ത സാഹചര്യം പൊറുപ്പിക്കാനാവില്ലെന്ന്​ യു.എസ്​ പ്രതിനിധി സഭാ സ്​പീക്കർ പറഞ്ഞു. ഹമാസ്​ അനുകൂല പ്രക്ഷോഭം അമർച്ച ചെയ്യണമെന്ന്​ ഇസ്രായേൽ പ്രധാനമ​ന്ത്രി നെതന്യാഹുവും ആവശ്യപ്പെട്ടു.

ഗ​സ്സ​യി​ലെ നാ​സി​ർ, അ​ൽ ശി​ഫ ആ​ശു​പ​ത്രി​ക​ളി​ൽ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ൽ സ്വ​ത​ന്ത്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​നി​യ​നും ആംനസ്​റ്റി ഇൻർനാഷനലും വ്യക്തമാക്കി. ഗ​സ്സ ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന്റെ പ​ടി​വാ​തി​ൽ​ക്ക​ലാ​ണെ​ന്ന്​ യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ അറിയിച്ചു. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം ​റഈസി​യു​ടെ പാ​കി​സ്താ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​സ്രാ​യേ​ലി​നെ​തി​രെ സം​യു​ക്ത പ്ര​സ്താ​വ​ന​ പുറത്തിറക്കി. ഇസ്രായേൽ, അമേരിക്കൻ ഉടമസ്​ഥതയിലുള്ള മൂന്ന്​ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയെന്ന്​ യെമനിലെ ഹൂത്തികൾ അറിയിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News