വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ജയിലില്‍ വിവാഹിതനാവും
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷം രാഷ്ട്രീയ അഭയാർത്ഥിയായി താമസിക്കുകയായിരുന്ന അസാഞ്ച് 2019 ലാണ് അറസ്റ്റിലാവുന്നത്
വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് ജയിലിൽ വച്ച് തന്‍റെ പങ്കാളിയെ വിവാഹം കഴിക്കാൻ ബ്രിട്ടൻ അനുമതിനൽകി. അസാഞ്ചിന്‍റെ പങ്കാളി സ്റ്റെല്ലാ മോറിസുമൊത്തുള്ള വിവാഹത്തിന് ബ്രിട്ടൻ അനുമതി നൽകിയതായി ബ്രിട്ടീഷ് വൃത്തങ്ങൾ അറിയിച്ചു.
ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെൽമാർഷ് ജയിലിലാണ് ജൂലിയർ അസാഞ്ചിനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയാർത്ഥിയായിരിക്കെയാണ് അസാഞ്ച് ദക്ഷിണാഫ്രിക്കൻ വംശജയായ അഭിഭാഷക സ്‌റ്റെല്ലയുമായി പ്രണയത്തിലാവുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 2020 ൽ തന്നെ ഇരുവരും വിവാഹത്തിന് അനുമതി ചോദിച്ച് അധികൃതര്‍ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
2019 ലാണ് വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയൻ അസാഞ്ച് അറസ്റ്റിലാവുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളമായി രാഷ്ട്രീയ അഭയാർത്ഥിയായി താമസിക്കുകയായിരുന്ന അസാഞ്ചിന് ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതോടെയാണ് അദ്ദേഹം അറസ്റ്റിലാവുന്നത്.
2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയത്.അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്