കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മെഹുൽ ചോക്​സി ഡൊമിനിക്കൻ കോടതിയിൽ

അനധികൃതമായി രാജ്യത്തേക്ക്​ പ്രവേശിച്ചുവെന്ന കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചോക്​സി ഡൊമിനിക്കൻ കോടതിയിൽ ഹർജി നൽകിയത്

Update: 2021-07-07 13:10 GMT
Advertising

അനധികൃതമായി രാജ്യത്തേക്ക്​ പ്രവേശിച്ചുവെന്ന കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ വി​വാ​ദ വ​ജ്ര വ്യാ​പാ​രി മെഹുൽ ചോക്​സി ഡൊമിനിക്കൻ ഹൈകോടതിയിൽ ഹർജി നൽകി. ഇന്ത്യൻ സർക്കാറിന്‍റെ ആളുകൾ തന്നെ ആന്‍റിഗയിൽ നിന്ന്​ തട്ടിക്കൊണ്ടുവന്നതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

62കാരനായ ചോക്‌സി 13,500 കോടിയുടെ വായ്​പ തട്ടിപ്പ്​ കേസിൽ ഇന്ത്യയിൽ നിന്ന്​ രക്ഷപ്പെട്ട ശേഷം 2018 മുതൽ ആന്‍റിഗയിലായിരുന്നു. മേയ്​ 23നാണ്​ ഇദ്ദേഹം അയൽ രാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായത്​. താൻ ആന്‍റിഗൻ പൗരനാണെന്നും ഇന്ത്യക്ക്​ കൈമാറരുതെന്നും ആവശ്യപ്പെട്ട്​ അവിടെ കോടതിയെ സമീപിച്ചിരുന്നു.

13,500 കോ​ടി രൂ​പ​യു​ടെ പി.​എ​ൻ.​ബി വാ​യ്പ ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018 മു​ത​ല്‍ വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രുന്ന പ്രതിയാണ്​ ഇദ്ദേഹം​. ചോ​ക്​​സിയെ കാണാതായെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഡൊമിനിക്കയിൽ നിന്ന്​ മെഹുൽ ചോക്​സിയെ കണ്ടെത്തിയത്​.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News