കുട്ടിക്കളി മാറാത്ത പൊലീസുകാരൻ; വീഡിയോ വൈറൽ
നെതർലാൻഡിലെ റോട്ടർഡാം പൊലീസിന്റെ എഫ്.ബി പേജിലൂടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
പൊതുവെ കുഴപ്പം പിടിച്ച തൊഴിലെടുക്കുന്നവരാണ് പൊലീസുകാർ. സ്വന്തം നാട്ടുകാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക എന്ന പണിയെടുക്കുന്നവർക്ക് കാര്യങ്ങൾ പക്ഷെ അത്ര എളുപ്പമല്ല. പൊലീസിനെതിരെ പലകോണുകളിൽ നിന്നായി വിമർശനങ്ങൾ ഉയരുന്നത് നമുക്ക് പുതുമയുള്ളൊരു കാര്യവുമല്ല. എന്നാൽ, ഇതിനിടയിലാണ് ഡച്ച് പൊലീസിന്റെ ഒരു കിടിലൻ 'പോസിറ്റീവ്' വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മൂന്നു വയസ്സുകാരി പൊമ്മിയുടെ കൂടെ റേസിങ്ങിൽ പങ്കെടുക്കുകയും 'ദയനീയമായി പരാജയപ്പെടു'കയും ചെയ്യുന്ന പൊലീസുകാരനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ദക്ഷിണ നെതർലാൻഡിലെ റോട്ടർഡാം പൊലീസിന്റെ എഫ്.ബി പേജിലൂടെയായിരുന്നു കൗതുകകരമായ വീഡിയോ പങ്കുവെച്ചത്. ഒരു വർഷം മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.
തന്റെ നാലുചക്ര സൈക്കിളിൽ പൊലീസ് കാറിനോട് മത്സരിക്കുന്ന വീഡിയോ ആണ് പൊലീസ് പങ്കുവെച്ചത്. കുട്ടിയുടെ അച്ഛൻ പകർത്തിയ വീഡിയോയിൽ, സൈക്കിളിങ്ങിനിടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും, വിജയശ്രീലാളിതയായി മത്സരം അവസാനിപ്പിച്ച പൊമ്മിയെ അഭിനന്ദിക്കുന്നതും കേൾക്കാം. മത്സരശേഷം വിജയിയെ അഭിനന്ദിക്കാനും 'തോറ്റ' പൊലീസുകാരൻ മറന്നില്ല.
വീഡിയോ പോസ്റ്റു ചെയ്ത പൊലീസ് സംഘം, തലക്കെട്ടില്‍ സുപ്രസിദ്ധ ബെൽജിയം - ഡച്ച് റേയ്‌സറായ മാക്‌സ് വെസ്റ്റാപ്പെനുമായി കുഞ്ഞു പൊമ്മിയെ താരതമ്യപ്പെടുത്തുകയും വിജയാശംസ നേരുകയും ചെയ്തു.
A 'positive' video of the Dutch police has gone viral on social media. The policeman who raced with three-year-old Pommy and failed miserably caught the attention of social media.