ടോസിട്ട് തീരുമാനിച്ചു; 18കാരിയെ കൊലപ്പെടുത്തി, മരണശേഷം ബലാത്സം​ഗം ചെയ്തെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

മാറ്റ്യൂസ് ഹെപ്പ എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേൽസ്‌ക എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്

Update: 2025-01-14 04:31 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

വാർസോ: 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത കോടതിയിൽ വെളിപ്പെടുത്തി യുവാവ്. മാറ്റ്യൂസ് ഹെപ്പ (20) എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേൽസ്‌ക (20) എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. നാണയം ടോസ് ചെയ്താണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

2023 ഓ​ഗസ്റ്റിലായിരുന്നു സംഭവം. പോളിഷ് നഗരമായ കറ്റോവിസിൽ പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാർ റിപ്പയർ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിക്കുകയും തുടർന്ന് ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫ്ലാറ്റിലെത്തി ഉറങ്ങിപ്പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപതകത്തിന് ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

'കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഞാൻ ഒരു നാണയം എറിഞ്ഞു. ഹെഡ്സ് വന്നാൽ കൊല്ലണം, ടെയിൽസ് വന്നാൽ വേണ്ട എന്ന് തീരുമാനിച്ചു. നാണയം ഹെഡ്സ് വീണു, ഞാൻ അവളെ കൊന്നു' എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തിൽ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയിൽ പറഞ്ഞു. എന്തിനാണ് കൊലപാതകം ചെയ്തതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേർത്തു.

കേസിലെ ആദ്യ ഹിയറിംഗ് ജനുവരി 8ന് നടന്നിരുന്നു. ഫെബ്രുവരി 12ന് വിചാരണ പുനരാരംഭിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News