ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് റിപ്പോർട്ട്
തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു
Update: 2025-02-19 06:13 GMT


വത്തിക്കാൻ: ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് റിപ്പോർട്ട്. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചെന്നും ആരോഗ്യസ്ഥിതി സങ്കീർണമാണെന്നും വത്തിക്കാൻ അറിയിച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഇക്കഴിഞ്ഞ 14 നാണ് 88 കാരനായ മാർപാപ്പയെ റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടത്തിയ സിടി സ്കാനിനെ തുടർന്ന് അദ്ദേഹത്തിന് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
നിലവിലത്തെ അവസ്ഥ സങ്കീർണമാണെന്നും അതുവരെ ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. നിലവിൽ വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ലെന്നും പ്രഭാതഭക്ഷണം കഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്.