കോവിഡിനെതിരെ ഒറ്റഡോസ് വാക്സിനുമായി റഷ്യ; 80 ശതമാനം ഫലപ്രാപ്തിയെന്ന് വാദം
റഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്സിനേഷനിൽ സ്പുട്നിക് ലൈറ്റ് നൽകിയിരുന്നു
കോവിഡ് രണ്ടാം തരംഗത്തില്‍ ലോകം ശ്വാസം മുട്ടി പിടയുമ്പോള്‍ റഷ്യയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഒറ്റ ഡോസ് വാക്സിന് അനുമതി നല്‍കിയിരിക്കുകയാണ് റഷ്യ. രാജ്യം ആദ്യം വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിനായ സ്പുട്നിക് V യുടെ ഒറ്റഡോസ് വകഭേദത്തിനാണ് റഷ്യ അനുമതി നൽകിയത്.
സ്പുട്നിക് ലൈറ്റ് എന്നാണ് പുതിയ ഒറ്റഡോസ് വാക്സിന്റെ പേര്. സ്പുട്നിക് V രണ്ടു ഡോസ് നൽകേണ്ടി വരുമ്പോൾ സ്പുട്നിക് ലൈറ്റ് ഒരു ഡോസ് നൽകിയാൽ മതിയാകും. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് V യെ അപേക്ഷിച്ച് സ്പുട്നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്ന് വാക്സിൻ വികസിപ്പിക്കലിന് സാമ്പത്തിക സഹായം നൽകുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.
കോവിഡിനെതിരെ ഒറ്റഡോസ് വാക്സിനുമായി റഷ്യ; 80 ശതമാനം ഫലപ്രാപ്തിയെന്ന് വാദംറഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്സിനേഷനിൽ സ്പുട്നിക് ലൈറ്റ് നൽകിയിരുന്നു. കുത്തിവെപ്പ് നൽകി 28 ദിവസത്തിനു ശേഷം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തിയെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്. അറുപതിൽ അധികം രാജ്യങ്ങളിൽ ഈ വാക്സിൻ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
Introducing a new member of the Sputnik family - a single dose Sputnik Light!
— Sputnik V (@sputnikvaccine) May 6, 2021
It's a revolutionary 1-shot COVID-19 vaccine with the 80% efficacy - higher than many 2-shot vaccines.
Sputnik Light will double vaccination rates and help to handle epidemic peaks ✌️ pic.twitter.com/BCybe8yYWU