​ഗസ്സ വെടിനിർത്തൽ; നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രായേൽ സംഘം ദോഹയിൽ

മൊസാദ്​ മേധാവി ഡേവിഡ്​ ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇ​സ്രായേൽ സംഘമാണ് ദോഹയിലെത്തിയത്

Update: 2025-01-12 01:44 GMT
Advertising

ദോഹ: ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന്​ സംഘത്തോട്​ ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ്​ അധികാരമേൽക്കുന്ന ജനുവരി 20ന്​ മുമ്പ്​ വെടിനിർത്തൽ ഉറപ്പെന്ന്​ അമേരിക്ക അറിയിച്ചു. ഹമാസ്​ തിരിച്ചടിയിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

മൊസാദ്​ മേധാവി ഡേവിഡ്​ ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇ​സ്രായേൽ സംഘമാണ്​ ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിയത്​. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ അധ്യക്ഷതയിൽ ഇന്നലെ പകൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി യോഗമാണ്​ ദോഹയിലേക്ക്​ അന്തിമവട്ട ചർച്ചക്കായി സംഘത്തെ അയക്കാൻ തീരുമാനിച്ചത്​. മൊസാദ്​ മേധാവിക്കു പുറമെ ഷിൻ ബെത്​ സാരഥി, ഇസ്രായേൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ, സൈനികപ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ട്​.

ഇന്ന്​ നടക്കുന്ന ചർച്ചയിൽ ഏറെ പ്രതീക്ഷയു​ണ്ടെന്ന്​ ഇസ്രായേലും ​അമേരിക്കയും പ്രതികരിച്ചു. യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡൻ കഴിഞ്ഞ മെയ്​ മാസം മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ നിർദേശത്തിൻറെ ചട്ടക്കൂട്​ മുൻനിർത്തിയാണ്​ പുതിയ ചർച്ച. മൂന്ന്​ ഘട്ടങ്ങളിലായുള്ള ആറാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ നിർദേശത്തിൽ ഊന്നിയുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന്​​ ഇസ്രായേലും അമേരിക്കയും പ്രതികരിച്ചു. ബ​ന്ദി മോ​ച​ന ച​ർ​ച്ച വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വൈകാതെ ക​രാ​ർ ഒ​പ്പി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും യു.​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ഐ.​എ ത​ല​വ​ൻ വി​ല്ല്യം ബേ​ൺ​സ്​ പ്രതികരിച്ചു.

ട്രംപ്​ യു.എസ്​ പ്രസിഡൻറായി അധികാരമേൽക്കുന്ന ജനുവരി 20ന്​ മുമ്പ്​ കരാർ നടപ്പാകുമെന്നാണ്​ കരുതുന്നതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പും വ്യക്​തമാക്കി. അതേ സമയം വടക്കൻ ഗസ്സയിലെ ബെയ്ത്​ ഖാനൂനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ നടത്തിയ തിരിച്ചടിയിൽ നാല്​ ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു.

അതിനിടെ, ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാൾ 41 ശതമാനം അധികമാണെന്ന് ലാൻസെറ്റ് മീഡിയ ജേണലിന്റെ പഠന റിപ്പോർട്ട്​ പുറത്ത്​. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളിൽ നടന്ന മരണങ്ങൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാൾ 41 ശതമാനം അധികമാണെന്നാണ് ലാൻസെറ്റ് പഠനം വ്യക്​തമാക്കുന്നത്​.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News