യുക്രൈൻ പട്ടണമായ ലൈമാൻ പിടിച്ചടക്കി റഷ്യ
ലൈമാൻ പട്ടണം യുക്രൈൻ ദേശീയവാദികളിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു
മോസ്കോ: കിഴക്കൻ യുക്രൈനിലെ തന്ത്രപ്രധാന നഗരമായ ലൈമാൻ പട്ടണം പിടിച്ചെടുത്തതായി റഷ്യ. ഡൊണെറ്റ്സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെയും റഷ്യൻ സായുധ സേനയുടെയും യൂണിറ്റുകളുടെ സംയുക്ത പ്രവർത്തനങ്ങളെ തുടർന്ന് ലൈമാൻ പട്ടണം യുക്രൈൻ ദേശീയവാദികളിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കിയവിന്റെ അധീനതയുള്ള രണ്ട് പ്രധാന നഗരങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
അതേ സമയം റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന വാഗ്ദാനവുമായി റഷ്യൻ പ്രസിഡൻറ് വ്‌ലാദിമിർ പുടിൻ രംഗത്തെത്തിയിരിക്കുകയാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പുടിൻ ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്.
യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാൻ കാരണം. യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലിൽ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈൻ തുറമുഖങ്ങളിൽ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്.
യുക്രൈനിലെ യുദ്ധക്കെടുതിയിൽ രാജ്യം വിടേണ്ടി വന്ന ജനങ്ങളുടെ കയ്യിൽ നിന്നുപോലും ധാന്യങ്ങൾ റഷ്യൻ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങൾ തടഞ്ഞുവെയ്ക്കുകയെന്നാൽ ഏറ്റവും വലിയ ക്രൂരതയാണെന്നും റഷ്യ ആഗോള മനുഷ്യസമൂഹത്തെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയൻ അംഗങ്ങൾ വ്യക്തമാക്കി. റഷ്യയുടെ യുക്രൈൻ അധിനിവേശം പ്രതിസന്ധി വർധിപ്പിച്ചെന്നാണ് ലോകബാങ്കിൻറെ വിലയിരുത്തൽ. കോവിഡിനെത്തുടർന്ന് ചൈനയിൽ തുടരുന്ന ലോക്ഡൗണും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്