റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിൻ അടുത്തയാഴ്ച ഇറാൻ സന്ദർശിക്കും
ജോ ബൈഡന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് പിന്നാലെയുള്ള പുട്ടിന്റെ സന്ദർശനം ഏറെ നിർണായകമാണ്
മോസ്ക്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിൻ അടുത്തയാഴ്ച ഇറാൻ സന്ദർശിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യൻ സന്ദർശനത്തിന് പിന്നാലെയുള്ള പുട്ടിന്റെ സന്ദർശനം ഏറെ നിർണായകമാണ്. നാറ്റോ അംഗത്വമുള്ള തുർക്കിയിലും പുട്ടിൻ എത്തും. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും അദ്ദേഹം കൂട്ടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധത്തിൽ മധ്യസ്ഥത വഹിച്ച ഉർദുഖാനുമായുള്ള കൂടിക്കാഴ്ച റഷ്യ-തുർക്കി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കാരണമായേക്കും.
പുതിയ സാഹചര്യത്തിൽ ഇറാന് പിന്തുണ അറിയിക്കുക എന്ന ലക്ഷ്യമിട്ടാകും പുട്ടിന്റെ സന്ദർശനം. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായികരുത് എന്ന അമേരിക്കൻ മുന്നറിയിപ്പുകളോടുള്ള പ്രതികരണമായും പുട്ടിന്റെ നീക്കം വിലയിരുത്തപ്പെടുന്നു. സൗദിയെ കൂട്ട് പിടിച്ച് എണ്ണ കയ്യറ്റുമതിയിൽ റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾക്ക് ശ്രമിക്കുന്ന അമേരിക്കൻ നീക്കത്തിനെതിരെ യൂറോപിന് പുറത്ത് പുതിയ വിപണികൾ കണ്ടെത്താനും പുട്ടിന്‍റെ സന്ദർശനം വിനയോഗിക്കും.
സൈനിക സഹകരണത്തിലടക്കം കരാറുണ്ടാക്കിയാണ് ജോ ബൈഡൻ ഇസ്രയേൽ സന്ദർശനം പൂർത്തിയക്കിയത്. ഇറാനുമായുള്ള അമേരിക്കയുടെ ആണാവകരാറിനെ എതിർക്കുന്ന ഇസ്രയേൽ സമീപനത്തോട് ചേർന്ന് നിൽക്കുന്ന നിലപാട് സ്വീകരിച്ചാണ് ബൈഡൻ മടങ്ങിയതും.