ജനസംഖ്യയിൽ 'ജിമ്മൻമാർ' കൂടുതൽ നോർവേയിൽ; ഇന്ത്യയിൽ 0.15 ശതമാനം

21.2 ശതമാനം പേർക്ക് ജിമ്മിൽ അംഗത്വമുള്ള യു.എസ്സാണ് പട്ടികയിൽ രണ്ടാമത്

Update: 2023-08-21 13:47 GMT
Advertising

വിവിധ രാജ്യങ്ങളിലെ ജിമ്മുകളിൽ അംഗത്വമുള്ളവരുടെ കണക്ക് പുറത്ത് വിട്ട് വേൾഡ് ഓഫ് സ്റ്റാറ്റിസ്‌ക്‌സ്. നോർവേയിലും സ്വീഡനിലുമാണ് ജനസംഖ്യയിൽ കൂടുതൽ പേർക്ക് ജിമ്മിൽ അംഗത്വമുള്ളത്. ഇരുരാജ്യങ്ങളിലും ജനസംഖ്യയുടെ 22 ശതമാനം പേർ ജിമ്മിൽ പോകുന്നവരാണ് (Mediaone News).

21.2 ശതമാനം പേർക്ക് ജിമ്മിൽ അംഗത്വമുള്ള യു.എസ്സാണ് പട്ടികയിൽ രണ്ടാമത്. എന്നാൽ 0.15 ശതമാനം പേർ ജിമ്മിൽ അംഗത്വമെടുത്ത ഇന്ത്യ പട്ടികയിൽ 31ാമതാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയാണ് അവസാന സ്ഥാനത്തുള്ളത്.

വിവിധ രാജ്യങ്ങളും ജിമ്മുകളിൽ അംഗത്വമുള്ളവരുടെ ശതമാനവും

  1. നോർവേ 22%
  2. സ്വീഡൻ 22%
  3. യു.എസ് 21.2%
  4. ഡെൻമാർക്ക് 18.9%
  5. നെതർലാൻഡ്‌സ് 17.4%
  6. ഫിൻലാൻഡ് 17.2%
  7. കാനഡ 16.7%
  8. യു.കെ 15.6%
  9. ആസ്‌ത്രേലിയ 15.3%
  10. ജർമ്മനി 14%
  11. ഓസ്ട്രിയ 12.7%
  12. സ്‌പെയിൻ 11.7%
  13. ഫ്രാൻസ് 9.2%
  14. ഇറ്റലി 9.1%
  15. പോളണ്ട് 8%
  16. ദക്ഷിണ കൊറിയ 7.3%
  17. അർജന്റീന 6.7%
  18. പോർച്ചുഗൽ 6.7%
  19. ബ്രസീൽ 4.9%
  20. ദക്ഷിണാഫ്രിക്ക 3.9%
  21. സൗദി അറേബ്യ 3.7%
  22. ജപ്പാൻ 3.3%
  23. മെക്‌സിക്കോ 3.3%
  24. ചൈന 3%
  25. റഷ്യ 2.3%
  26. ഡൊമിനിക്കൻ റിപ്പബ്ലിക് 1.3%
  27. ഈജിപ്ത് 1.2%
  28. ഫിലിപ്പൈൻസ് 0.5%
  29. വിയറ്റ്‌നാം 0.5%
  30. ഇന്തോനേഷ്യ 0.2%
  31. ഇന്ത്യ 0.15%

    World of Statistics has released statistics on gym memberships in different countries

    Tags:    

    Writer - ഇജാസ് ബി.പി

    Web Journalist, MediaOne

    Editor - ഇജാസ് ബി.പി

    Web Journalist, MediaOne

    By - Web Desk

    contributor

    Similar News