എന്താണ് ഈ തിമിംഗല ഛര്‍ദ്ദി? ഇത് എന്തിന് ഉപയോഗിക്കുന്നു...?

ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്

Update: 2021-07-10 05:34 GMT
Editor : Roshin | By : Web Desk
എന്താണ് ഈ തിമിംഗല ഛര്‍ദ്ദി? ഇത് എന്തിന് ഉപയോഗിക്കുന്നു...?
AddThis Website Tools
Advertising

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. 1.8 കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.

പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്‍റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാക്കി. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറകരമാണ്.

ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനമേർപ്പെടുത്തിയത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News