സിക്ക വൈറസ്; തായ്‍ലണ്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലി
സിക്ക വൈറസ്; തായ്‍ലണ്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലി
നവജാത ശിശുക്കളുടെ തല ചുരുങ്ങുന്ന രോഗാവസ്ഥയാണ് മൈക്രോസെഫലി. അമ്മയ്ക്ക് സിക്ക വൈറസ് ബാധയുള്ളതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലിയുണ്ടാകുന്നത്
തായ്‍ലണ്ടില്‍ സിക്ക വൈറസ് ബാധയെ തുടര്‍ന്ന് മൈക്രോസെഫലി രോഗാവസ്ഥയുള്ള രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തെക്കു കിഴക്കന്‍ ഏഷ്യയില്‍ ഇതാദ്യമായാണ് സിക വൈറസ് മൈക്രോസെഫലിയുമായി ബന്ധമുള്ളതായി കണ്ടെത്തുന്നത്.
നവജാത ശിശുക്കളുടെ തല ചുരുങ്ങുന്ന രോഗാവസ്ഥയാണ് മൈക്രോസെഫലി. അമ്മയ്ക്ക് സിക്ക വൈറസ് ബാധയുള്ളതിനാലാണ് കുഞ്ഞുങ്ങള്‍ക്ക് മൈക്രോസെഫലിയുണ്ടാകുന്നത്. തായ്‌ലണ്ടിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. എന്നാല്‍ തായ്‍ലന്‍റില്‍ ഏത് പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. രണ്ട് കേസുകളില്‍ ഒരു അമ്മക്ക് സിക വൈറസ ബാധ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറഞ്ഞു. സിക വൈറസിന് മൈക്രോസെഫലിയുമായി ബന്ധമുള്ളതായി കണ്ടെത്തുന്ന തെക്കു കിഴക്കന്‍ ഏഷ്യയില്‍ ആദ്യ കേസാണിതെന്ന് ലോകാരോഗ്യ സംഘടന വ്യകതമാക്കി. തായ്‍ലണ്ടില്‍ കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം 33 ഗര്‍ഭിണികള്‍ അടക്കം 349 സിക്ക വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ 16 ഗര്‍ഭിണികള്‍ക്കടക്കം 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.. സികക്ക് ഇതുവരെ വാക്സിന്‍ കണ്ടെത്തിയിട്ടില്ല. രോഗബാധയേറ്റ 80ശതമാനം പേര്‍ക്കും യാതൊരുവിധത്തിലുള്ള രോഗലക്ഷണവും ഇല്ല. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന് കണ്ടെത്തുക പ്രയാസകരമാണ്. ഗര്‍ഭസ്ഥ ശിശുവിനും മൈക്രോസെഫലി രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പ്രത്യേക പരിശോധനകളൊന്നും നിലവില്‍ ഇല്ല. 6ആം മാസത്തില്‍ നടത്തുന്ന അള്‍ട്രാ സൌണ്ട് സ്കാനിങ്ങിലെ രോഗം കണ്ടെത്താനാകൂ എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ തായ്‌ലന്‍റില്‍ രോഗം നിയന്ത്രണവിധേയമാണ്. ബ്രസീലില്‍ മാത്രം മൈക്രോസെഫലിയുമായി ബന്ധമുള്ള സിക വൈറസ് ബാധ 1,800 പേരിലാണ് ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചത്.
Adjust Story Font
16