പാകിസ്താന്റെ മോസ്റ്റ് ഫേവേഡ് നേഷന്‍ പദവി പിന്‍വലിച്ചേക്കും
പാകിസ്താന്റെ മോസ്റ്റ് ഫേവേഡ് നേഷന്‍ പദവി പിന്‍വലിച്ചേക്കും
ഇതടക്കം കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് വ്യാഴാഴ്ച ഉന്നതതല യോഗം ചേരും
പാകിസ്താനുമേല്‍ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ ഇന്ത്യ ആലോചിക്കുന്നു. പാകിസ്താന് അനുവദിച്ചിരിക്കുന്ന മോസ്റ്റ് ഫേവേഡ് നേഷന്‍ പദവി പിന്‍വലിച്ചേക്കുമെന്നാണ് സൂചന. ഇതടക്കം കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നതിന് വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ വിദേശ, വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ പദവി പിന്‍വലിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പരിമിതപ്പെടും.
Next Story
Adjust Story Font
16