ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ ജയിക്കും: ട്രംപ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ ജയിക്കും: ട്രംപ്
മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസാന പ്രചാരണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും.
സര്‍വെ ഫലങ്ങള്‍ എതിരാണെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് സംശയമില്ല. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസാന പ്രചാരണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. ഫ്ലോറിഡ ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളില്‍ വോട്ടിങ് പുരോഗമിക്കുകയാണ്.
നവംബര്‍ എട്ടിനാണ് വോട്ടെടുപ്പ് എങ്കിലും അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. ടെക്സാസ് , കെന്‍സാസ്, ഫ്ലോറിഡ തുടങ്ങിയ സ്റ്റേറ്റുകളിലാണ് വോട്ടിങ് നടക്കുന്നത്. ഒരാഴ്ച മുമ്പ് വോട്ടിങ് തുടങ്ങിയ ഫ്ലോറിഡ ഇരു സ്ഥാനാര്‍ഥികള്‍ക്കും നിര്‍ണായകമാണ്. ഫ്ലോറിഡയില്‍ ദശലക്ഷം ആളുകള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്. നേരിയ വോട്ടിന് ഫ്ലോറിഡ ഹിലരിക്കൊപ്പം നില്‍ക്കുമെന്നാണ് സര്‍വെ ഫലങ്ങള്‍ പറയുന്നതെങ്കിലും ജയം അനായാസമാകില്ലെന്നാണ് വിലയിരുത്തല്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള അരിസോണ, ജോര്‍ജിയ, ഉത്ത എന്നിവിടങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നത്. വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനുള്ള അവസാന ഘട്ട പ്രചാരണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. അവസാനം പുറത്ത് വന്ന സര്‍വെ ഫലങ്ങളിലും ഹിലരി ക്ലിന്റനാണ് മുന്നിട്ട് നില്‍ക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് ഹിലരിക്ക് 12 ശതമാനം ലീഡ് നല്‍കുമ്പോള്‍ സിഎന്‍എന്‍ സര്‍വേകളില്‍ ആറ് ശതമാനമാണ് ഹിലരിയുടെ ലീഡ്. എന്നാല്‍ താന്‍ വിജയിക്കുമെന്നതില്‍ ട്രംപിന് സംശമില്ല. രാജ്യത്തിന്റെ പാതിയായ സ്ത്രീകളെ അപമാനിക്കുന്ന ട്രംപിന് ഒരിക്കലും നല്ല പ്രസിഡന്റാവാന്‍ കഴിയില്ലെന്ന് ഹിലരി വിമര്‍ശിച്ചു.
Adjust Story Font
16